ബിഗ് ബോസില്‍ സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇഷ്ടമല്ലെന്ന് മണിക്കുട്ടന് തുറന്ന് പറഞ്ഞില്ലെങ്കിലും അങ്ങനെ ഒരു താല്പര്യം സൂര്യയുടെ അടുത്ത് ഇല്ലാത്ത തരത്തില്‍ മണിക്കുട്ടന് സംസാരിച്ചിട്ടുണ്ട്. ഇത് മറ്റു മത്സരാര്‍ത്ഥികളും സൂര്യയോട് പറഞ്ഞ് കൊടുത്തു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലാതെയാണ് സൂര്യ മുന്നോട്ട് പോവുന്നത്.
ഇവരുടെ പ്രണയത്തില്‍ പുറത്തു നിന്നും പ്രതികരണം വന്നിരുന്നു. മണിക്കുട്ടന്റെ വീട്ടുക്കാര്‍ക്ക് ഒട്ടും താല്പര്യം ഇല്ലാത്തത് പോലെയാണ് പറഞ്ഞത്. എന്നാല്‍ സൂര്യയുടെ വീട്ടുക്കാര് അവര്ക്കിഷ്ടമാണെങ്കില് കെട്ടിച്ച് കൊടുക്കും എന്ന തരത്തിലും സംസാരിച്ചു. ഇപ്പോള്‍ ഫാന്‍സ് പേജുകളില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ ചില ചര്‍ച്ചകള്‍ ആണ് നടക്കുന്നത്.
മണിക്കുട്ടന് മറ്റ് പെണ്‍കുട്ടികളോട് സംസാരിക്കുമ്പോള്‍ സൂര്യക്ക് ഇഷ്ടപ്പെടാറില്ല. വിഷു ആഘോഷത്തിന് മണിക്കുട്ടനെ ജോഡി ആയി കിട്ടാത്തതില്‍ അസൂയ. ഇതിലെ ആദ്യത്തെ കാര്യം മണിക്കുട്ടന് ഇന്നലെ പറയുമ്പോഴാണ് നമ്മള് അറിയുന്നത്. രണ്ടാമത്തേത് ഇന്നലെ സന്ധ്യയും സായിയും കൂടെ സംസാരിച്ചതില്‍ നിന്നും വ്യക്തമായി. മോര്‍ണിംഗ് ആക്ടിവിറ്റിയില്‍ സൂര്യ തന്റെ ഫ്രണ്ട് ആണെന്ന് മണിക്കുട്ടന് പറഞ്ഞ ശേഷവും ലാലേട്ടന് വന്ന എപ്പിസോഡില്‍ സൂര്യ ആ ടോപ്പിക്ക് എടുത്തിട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സന്ധ്യ പറയുന്നു.
ഇതേ കാര്യങ്ങളെക്കുറിച്ചാണ് ഫാന്‍സ് പേജില്‍ പറയുന്നത്. ഇതിനിടെ സായി വിഷ്ണു പറഞ്ഞ കാര്യങ്ങളും ചര്‍ച്ചയാവുന്നുണ്ട്. സൂര്യ അത് വിട്ടെന്ന് പറഞ്ഞിട്ടും വീണ്ടും ഇതേ കാര്യത്തെക്കുറിച്ച് സൂര്യ തന്നെ സായിയുടെ അടുത്ത് പറഞ്ഞിരുന്നു. ഈ പ്രണയ കഥ കേട്ട് ഇപ്പോള്‍ സായിക്കും പ്രാന്ത് പിടിച്ചിരിക്കുകയാണ്.
സായി ഇത് മറ്റു മത്സരാര്‍ത്ഥികളുടെ അടുത്ത് പറയുകയും ഉണ്ടായി.