ബിഗ് ബോസ് സീസണ് മൂന്നില്‍ ശക്തമായ മത്സരാര്‍ത്ഥികള്‍ തന്നെയാണ് നിലവില്‍ ഷോയില്‍ ഉള്ളത്. ഇനി ഷോ അവസാനിക്കാന്‍ കുറച്ചും ദിവസം കൂടിയെ ഉള്ളു. അതേസമയം ആരായിരിക്കും വിന്നര്‍ എന്നത് സംബന്ധിച്ച ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ഇപ്പോള്‍ ഇനി ആരായിരിക്കും ഷോയില്‍ നിന്നും അടുത്തത് പുറത്തുപോവുക എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇതില്‍ രമ്യയുടെയും സൂര്യയുടെയും പേരാണ് പ്രേക്ഷകര്‍ വിളിച്ചു പറയുന്നത്.
രമ്യ, സൂര്യ, റംസാന്, റിതു, സായി വിഷ്ണു, മണിക്കുട്ടന് തുടങ്ങിയവരാണ് ഇത്തവണ എവിക്ഷന് ലിസ്റ്റിലുളളത്. കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന് എപ്പിസോഡ് ആരെയും പുറത്താക്കാതെയാണ് കടന്നുപോയത്. കിടിലം ഫിറോസ്, അനൂപ്, നോബി എന്നിവരാണ് ഇത്തവണ എവിക്ഷനില്ലാത്തവര്. രമ്യയും സൂര്യയും ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് പോവും എന്ന് കരുതിയത്. എന്നാല്‍ കഴിഞ്ഞ തവണ ആരെയും പുറത്താക്കിയിരുന്നില്ല. ഇപ്പോള്‍ ഇതില്‍ ഈ രണ്ട് പേരും ഈ ആഴ്ച പുറത്തുപോവും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അല്ലെങ്കില്‍ ഇവരില്‍ ഒരാള്‍ പോവും എന്നും പ്രേക്ഷകര്‍ പറയുന്നു.
ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇത്തവണ എന്തായാലും ഒരു മല്‍സരാര്‍ത്ഥി പുറത്താവുമെന്നാണ് അറിയുന്നത്. ലാലേട്ടന് തന്നെ പുതിയ പ്രൊമോ വീഡിയോയില്‍ ഇത് പറഞ്ഞിരുന്നു. ഒരാളോ അല്ലെങ്കില്‍ രണ്ടാളോ ചിലപ്പോ ഷോയില്‍ നിന്നും ഈ ആഴ്ച പുറത്തുപോയേക്കാം, എന്നാണ് ലാലേട്ടന് പറഞ്ഞത്. ഇത് ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
അതേസമയം ഡിംപല്‍ വന്നതോടെ ബിഗ് ബോസ് വീട്ടില്‍ ഒച്ചയും ബഹളവുമൊക്കെ വന്നിട്ടുണ്ട്. ഡിംപല്‍ പോയത് സഹമത്സരാര്‍ത്ഥികളെ സംങ്കടത്തില്‍ ആക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിംപല്‍ തിരിച്ചുവന്നതാണ് പലരുടെയും പ്രശ്നം. ഇത് കഴിഞ്ഞ ദിവസം ഫിറോസും ടീമും ചേര്‍ന്ന് പറയുകയും ചെയ്തിരുന്നു.