നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്3 ഫെബ്രുവരി 14 ന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. വലിയ പ്രതീക്ഷയാണ് ഈ എപ്പിയോഡിനെക്കുറിച്ച് ഉള്ളത്. ഷോയില്‍ വന്നത് അധികവും പുതുമുഖങ്ങളാണെങ്കിലും, കുറച്ച് ദിവസത്തെ ഇടപെടലുകള്‍ കൊണ്ടുതന്നെ മത്സരാര്‍ത്ഥികളെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു ധാരണയായി കഴിഞ്ഞു.
ഇപ്പോള്‍ പുതിയ രണ്ട് പേര് കൂടി ഷോയില്‍ എത്തിയിരിക്കുകയാണ്. 16 മത്സരാര്‍ഥികളുമായി ആരംഭിച്ച ഷോയിലേയ്ക്കാണ് ഇപ്പോള്‍ രണ്ട് പേര് കൂടി എത്തിയത്. ഇതോടെ ഷോയില്‍ മൊത്തം 18 പേര് ആയി കഴിഞ്ഞു.
മോഡലും പിജി വിദ്യാര്‍ഥിനിയുമായ എയ്ഞ്ചല്‍ തോമസും, നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കറുമാണ് പുതിയ മത്സരാര്‍ത്ഥികള്‍. എയ്ഞ്ചല്‍ തോമസ് ആണ് ആദ്യം ഷോയില്‍ കടന്നത്. എയ്ഞ്ചല്‍ പ്രേക്ഷകര്‍ക്ക് പുതുമുഖമാണ്. എന്നാല്‍ മറ്റൊരു മത്സരാര്‍ത്ഥിയായ രമ്യ പണിക്കരെ മലായാളികള്‍ക്ക് സ്ക്രീനില്‍ കണ്ട് പരിചയം ഉണ്ട്.
ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ചങ്ക്സ് ലെ ടീച്ചര്‍ വേഷത്തില്‍ എത്തിയ ആളാണ് രമ്യ. ചിത്രത്തില്‍ ജോളി മിസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അഭിനേത്രി എന്നതില്‍ ഉപരി നര്‍ത്തകിയും അവതാരകയുമാണ് രമ്യ.
രമ്യയുടെ വീട്ടില്‍ അച്ഛന് അമ്മ, സഹോദരി ആണ് ഉള്ളത്. സഹോദരി വിവാഹിതയാണ്, ഇപ്പോള്‍ മുംബൈ യിലാണ് സഹോദരി താമസിക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. പഠിക്കുന്ന കാലത്തുതന്നെ പഠനത്തേക്കാള്‍ നൃത്തവും മിമിക്രിയുമൊക്കെയായിരുന്നു രമ്യയ്ക്ക് താല്പര്യമെന്ന് അച്ഛന് പറഞ്ഞു. വേദിയില്‍ എത്തിയ രമ്യ തന്റെ സ്വഭാവത്തെക്കുറിച്ചും വ്യക്തമാക്കി.
എന്തും വെട്ടിത്തുറന്ന് പറയുമെന്നും എന്നാല്‍ ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ കേറിയങ്ങ് മാന്തുമെന്നും താരം പറഞ്ഞു. അതേസമയം ബിഗ് ബോസ് സീസണ് 3 ലേയ്ക്ക് ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരാണ് സജിനയും ഫിറോസ് ഖാനും, മിഷേലും. സജിനയും ഫിറോസും ഒരു മത്സരാര്‍ത്ഥികളാണ്.