നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ് മൂന്നാം ഭാഗം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഓരോ മത്സരാര്‍ത്ഥികളാണ് വേദിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ഇത്തവണത്തെ സീസണില്‍ നോബി മാര്‍ക്കോസ്, ഡിംപിള്‍ ഭാല്‍, കിടിലം ഫിറോസ്, മണിക്കുട്ടന്, മജിസിയ ഭാനു, സൂര്യ, ആണ് ഇതുവരെ വേദിയില്‍ എത്തിയത്.
മത്സരാര്‍ത്ഥികളുടെ പേര് ഓരോന്നായി പുറത്തുവരുന്നതോടെ പ്രേക്ഷകര്‍ക്കും ആശ്വാസമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഉറപ്പിച്ച പറഞ്ഞ പലരും ഇത്തവണ ബിഗ് ബോസ് വേദിയില്‍ ഇതുവരെ എത്തിയിട്ടുണ്ട്.
മത്സരാര്‍ത്ഥികളെ തിരിച്ചറിഞ്ഞതോടെ ഇത്തവണയും ആവേശം നിറഞ്ഞ മത്സരം ആയിരിക്കും ബിഗ് ബോസില്‍ നടക്കുക എന്നത് ഉറപ്പാണ്. കെട്ടിലും മട്ടിലും മാറ്റങ്ങളോടെ കൂടുതല്‍ മത്സരാര്‍ത്ഥികളുമായാണ്
ബിഗ് ബോസ് എത്തിയിരിക്കുന്നത്.
അതേസമയം ബിഗ് ബോസ് രണ്ടാം സീസണിലെ ശക്തമായ മത്സരാര്‍ത്ഥികളായ ആര്യയും രഘുവും കഴിഞ്ഞ ദിവസം ചെന്നൈയിലെ ബിഗ് ബോസ് സെറ്റിലെത്തിയിരുന്നു. ഗ്രാന്‍ഡ് ഓപ്പണിംഗ് പരിപാടികളില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തിയത്. ഇതിന്റെ ചിത്രവും ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ ഒന്നാം സീസണിന്റെ ടൈറ്റില്‍ വിന്നറായ സാബുമോനും ഉണ്ടായിരുന്ന