ബിഗ് ബോസില്‍ ശക്തനായ ഒരു മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്. മണിക്കുട്ടന്റെ മത്സരബുദ്ധിയെക്കുറിച്ച് പലപ്പോഴും ഷോയില്‍ തന്നെ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഫിറോസ് ആണ് ഈ കാര്യം ആദ്യം പറഞ്ഞത്. പിന്നാലെ മറ്റുള്ളവരും ചര്‍ച്ചചെയുകയായിരുന്നു. പൊതുവെ ബിഗ് ബോസിന് അകത്തും പുറത്തും മണിക്കുട്ടന് നല്ല സപ്പോര്‍ട്ടും ആണ്.
കഴിഞ്ഞ ദിവസം കമ്പിയും പഞ്ഞിയും വെച്ചുള്ള ഒരു ടാസ്ക് ആണ് ഷോയില്‍ അരങ്ങേറിയത്. ബിഗ് ബോസിനുള്ളില്‍ ശക്തനായ മത്സരാര്‍ഥി എന്ന് തോന്നുന്ന ആള്‍ക്ക് കമ്പിയും ശക്തനല്ലെന്ന് തോന്നുന്ന ആള്‍ക്ക് പഞ്ഞിയും കൊടുക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്.
ഇതില്‍ ഏറ്റവും കുടുതല്‍ കമ്പി കിട്ടിയത് മണിക്കുട്ടനാണ്. എന്നാല്‍ ഇതിനിടെ കിടിലം ഫിറോസ് പഞ്ഞി കൊടുത്ത് മണിക്കുട്ടന് ശക്തനല്ലെന്ന് അറിയിച്ചു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ശക്തനാണെന്ന് മസിലാക്കിയ മണിക്കുട്ടനെ തളര്‍ത്താനുള്ള ശ്രമമാണ് നടത്തിയതെന്നാണ് പൊതുവെയുള്ള ആരോപണം.
എന്റെയൊപ്പം കട്ടക്ക് മത്സരിച്ചു കൊണ്ടിരിക്കുന്ന മണിക്കുട്ടന് ഇടക്ക് എപ്പോളോ ഡൗണ്‍ ആയി പോയി എന്ന് പറഞ്ഞാണ് കിടിലം ഫിറോസ് മണിക്കുട്ടന് പഞ്ഞി കൊടുക്കുന്നത്. എന്നാല്‍ മണിക്കുട്ടനെ ശരിക്കും മനസിലാക്കിയ ഫിറോസ് മനപ്പൂര്‍വ്വം തളര്‍ത്താന്‍ വേണ്ടിയാണ് പഞ്ഞികൊടുത്തത് എന്നത് വ്യക്തമാണ്.
മണിക്കുട്ടന് തന്ത്രപരമായി കളി മുന്നോട്ട് നീക്കുകയാണ് എന്ന തരത്തില്‍ ഫിറോസ് മുമ്പ് പറഞ്ഞിരുന്നു. ഇത് ഇല്ലാതാക്കുള്ള ശ്രമം ഫിറോസ് തുടങ്ങിയതായും ആരോപണം ഉണ്ട്.