ബിഗ് ബോസ് മലയാളം സീസണ് 3ലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. പുറത്ത് നല്ല സപ്പോര്‍ട്ടുള്ള ഡിംപല്‍ തന്റെ ശാരീരിത സ്ഥിതി വകവെക്കാതെയാണ് ഗെയിം ഗംഭീരമായി കളിക്കാര്‍. ഷോയ്ക്ക് അകത്തും ഈ മത്സരാര്‍ത്ഥിയോട് ഒരു പ്രത്യേക ഇഷ്ടമാണ് മറ്റു മത്സരാര്‍ത്ഥികള്‍ക്ക്. ബിഗ് ബോസ് വിന്നര്‍ ആവാന്‍ സാധ്യതയുള്ള പേരുകളില്‍ ഒന്നാണ് ഡിംപലിന്റെത്. ബിഗ് ബോസില്‍ വന്ന ശേഷം താരത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോള്‍ ഡിപലിനെ തേടി ഒരു ദുഖവാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഡിംപലിന്റെ പിതാവ് ഇന്ന് പുലര്‍ച്ചെ ദില്ലിയില്‍ വച്ച് അന്തരിച്ചു. ബിഗ് ബോസിലെ സീസണ് 3ലെ മത്സരാര്‍ത്ഥിയും , ആദ്യം തന്നെ ഷോയില്‍ നിന്നും പുറത്തുപോയ ലക്ഷ്മി ജയന് ആണ് ഫോട്ടോ പങ്കുവെച്ച് ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്ത് വന്നത്. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഈ വാര്‍ത്ത അറിയുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്റെ അച്ഛന്. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന് ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു.
നേരത്തെ കുടുംബത്തെക്കുറിച്ച് വിശദമായി തന്നെ ഡിംപല്‍ ബിഗ് ബോസില്‍ വെച്ച് പറഞ്ഞിട്ടുണ്ട്. അച്ഛനുമായുള്ള മകളുടെ അടുപ്പത്തെക്കുറിച്ച് ആരാധകര്‍ക്ക് എല്ലാം അറിയാവുന്നതാണ്. തന്റെ ആഗ്രഹങ്ങള്‍ക്ക് ചിറക് വെച്ച് ഉയരത്തില്‍ പറക്കാന്‍ സഹായിച്ചവരാണ് ഡിംപലിന്റെ അച്ഛന്. ഡിംപലിന്റെ അച്ഛന്റെ മരണ വാര്‍ത്ത പ്രേക്ഷകരെയും സംങ്കടത്തില്‍ ആക്കിയിരിക്കുകയാണ്. അച്ഛന്റെ മരണം അറിഞ്ഞാല്‍ ഡിംപല്‍ ഷോയില്‍ നിന്നും പോവുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം മണിക്കുട്ടന് ഷോയില്‍ നിന്നും പുറത്തുപോയപ്പോള്‍ പൊട്ടിക്കരയുന്ന ഡിംപലിനെ പ്രേക്ഷകര്‍ കണ്ടതാണ്. മണിക്കുട്ടന്റെ പുറത്ത്പോക്ക് പ്രേക്ഷകരെയും സംങ്കടത്തില്‍ ആക്കിയിരുന്നു. ഇവിടെ ഇവരുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞ് നിരവധി പേരാണ് രംഗത്ത് വന്നത്. സൂര്യയുടെ പ്രണയത്തെക്കാള്‍ നല്ലത് മണിക്കുട്ടന്റെയും ഡിംപലിന്റെയും സൗഹൃദം ആണെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു.