ബിഗ് ബോസ് മലയാളം സീസണ് 3 ആരംഭിച്ച് ഒരു മാസം കഴിയുമ്പോള്‍ ഒത്തിരി മാറ്റങ്ങള്‍ ഷോയില്‍ ഉണ്ടായിട്ടുണ്ട്. ആദ്യം മത്സരത്തില്‍ മുന്നില്‍ നിന്നവര്‍ ഇപ്പോള്‍ പതിയെ പിന്നോട്ട് വന്നിരിക്കുകയാണ്. പല കാരങ്ങള്‍ കൊണ്ടാണ് പലരും പിന്നോട്ട് വന്നത്. അത് പ്രേക്ഷകരും കണ്ടതാണ്. ഇതുവരെ രണ്ട് പേരാണ് വീടിന് പുറത്തേക്ക് പോയത്. ഇനി ആരാണ് പുറത്ത് പോവുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
ഷോയില്‍ ആദ്യമൊക്കെ മുന്നിലുണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍ പിന്നീട് ആ മുന്‍തൂക്കം കാത്തുസൂക്ഷിക്കാന്‍ ഭാഗ്യലക്ഷ്മിയ്ക്ക് സാധിച്ചില്ല. ഇതിനിടെ മനോധൈര്യം നഷ്ടപ്പെട്ട ഭാഗ്യലക്ഷ്മി ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഫിറോസ് ഖാനുമായി ഉണ്ടായ പ്രശ്നത്തില്‍ ഭാഗ്യലക്ഷ്മി പുറത്തേക്ക് വിടണമെന്ന് അപേക്ഷിച്ചിരുന്നു. ഒരു ധീരയായ മത്സരാര്‍ത്ഥിയില്‍ നിന്നും ഇങ്ങനെയുള്ള പ്രതികരണം പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ഇപ്പോള്‍ ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായ ദയ അശ്വതി ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു ദയ അശ്വതി തന്റെ പ്രതികരണം അറിയിച്ചത്. ഇനി ഭാഗ്യലക്ഷ്മി ബിഗ് ബോസില്‍ വേണ്ട. ബഹുമാനം, ക്ഷമ ഇതൊന്നുമില്ലാത്ത ഈ സ്ത്രീയെ കണ്ട് എന്താണ് മറ്റ് സ്ത്രീകള്‍ പഠിക്കേണ്ടത്. എത്രയും പെട്ടെന്ന് ഈ അഹങ്കാരം പിടിച്ച സ്ത്രീ പുറത്താവണേ എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ്.
എന്നാല്‍ പോസ്റ്റിന് താഴെ വന്‍ വിമര്‍ശനങ്ങളാണ് വന്നത്. ഒരു തവണ ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിട്ട് ദയയെ കണ്ട് എന്താണ് പഠിക്കാന്‍ പറ്റിയതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.” ഓരോ ആളുകളിലും ഓരോ പ്ലസ് പോയിന്റ്സും അതെ പോലെ മൈനസ് പോയിന്റ്സും ഉണ്ട് ദയാ. ദയ കഴിഞ്ഞ പ്രാവിശ്യം ബിഗ്ബോസില്‍ ഉണ്ടായിരുന്നല്ലോ ഈ ദയയെ കണ്ടിട്ടു സ്ത്രീകള്‍ എന്തു പഠിച്ചു ഒന്ന് പറയാമോ അറിയാനുള്ള ആഹ്രഹം കൊണ്ടാ. എന്നാണ് ഒരാള്‍ കുറിച്ചത്. ഈ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.