ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന് ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് ഏഞ്ചല്‍ തോമസ്. ചുരുങ്ങിയ സമയം കൊണ്ട് മറ്റുള്ളവരുമായി നല്ല കൂട്ട് ആവാന്‍ ഏഞ്ചലിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവരുമായി സംസാരിച്ച് നടക്കുന്ന ഒരു പ്രകൃതമായിരുന്നു ഏഞ്ചലിന്റേത്. ഇതിനിടെ ഏഞ്ചല്‍ അഡോണി പ്രണയവും ഷോയില്‍ അരങ്ങേറിയിരുന്നു.
മണിക്കുട്ടനെ ലക്ഷ്യമിട്ട് വന്ന ഏഞ്ചല്‍ ഷോയില്‍ എത്തിയപ്പോള്‍ പ്രണയം പറഞ്ഞത് അഡോണിയോട് ആയിരുന്നു. ഇവരുടെ പ്രണയം പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നാണ് താരം പറയുന്നത്.
ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ബിഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞാണ് താരം ഇപ്പോള്‍ എത്തിയത്. വര്‍ക്ക് കാരണമുള്ള സമയം കുറവ് മൂലമാണ് ഷോ കാണാത്തത്. അതുപോലെ തന്നെ ആര് കപ്പടിക്കും എന്നത് പ്രവചിക്കാന്‍ കഴിയില്ലെന്നും എയ്ഞ്ചല്‍ പറയുന്നുണ്ട്. ഇത്രയും നാള് മണിക്കുട്ടന് ചേട്ടന്റെ പേരാണ് ഉയര്‍ന്ന് കേട്ടത്. ഇപ്പോള്‍ എല്ലാവരു മികച്ച പ്രകടനമാണ് അവിടെ കാഴ്ച വെയ്ക്കുന്നത്.
പിന്നാലെ അഡോണിയെക്കുറിച്ചും താരം പറയുന്നു. അഡോണിയെ മിസ് ചെയ്യുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി . പിന്നാലെ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
പതിനെഴാമത്തെ മത്സരാര്‍ഥിയായിട്ടാണ് ഏയ്ഞ്ചല്‍ തോമസ് ബിഗ് ബോസിലേക്ക് എത്തിയത് . മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചല്‍ തോമസ് ഒരു അദ്ധ്യാപിക കൂടിയാണ്. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റില്‍ അധ്യാപനം നടത്തുന്ന ഏഞ്ചല്‍ എലിമിനേഷന് നോമിനേഷനില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസണ് 3 അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 14 പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പേള്‍ 12 ആളുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. സീസണ് 3 ലെ ശക്തരായ 12 മത്സരാര്‍ഥികളാണ് ഇവര്‍. 10ആഴ്ചകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇനി ആരാണ് ഹൗസില്‍ നിന്ന് പുറത്ത് പേകുന്നതെന്ന് അറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.