ഒട്ടും പ്രതീക്ഷിക്കാത്ത ഗെയിമുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് കൊടുക്കുന്നത്. ഇത്തവണ വന്നവരെല്ലാം ശക്തമായ മത്സരാര്‍ത്ഥികള്‍ തന്നെയാണ്. എന്നാല്‍ ഓരോ ദിവസവും ചെറിയ കാരണങ്ങള്‍ കണ്ടെത്തി അടി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍.
ഇതോടെ പ്രേക്ഷകരും ബിഗ് ബോസ് മലയാളം സീസണ് 3യിനെ കുറിച്ച് വിലയിരുത്തി തുടങ്ങി. ആരെക്കാണ് നിലവില്‍ മോശം മത്സരം കാഴ്ചവെക്കുന്നതെന്നും, നല്ല മത്സരാര്‍ത്ഥികള്‍ ആരെക്കെയെന്നും തുടങ്ങിയ കാര്യങ്ങളെല്ലാം ആരാധകരും ശ്രദ്ധിക്കുന്നുണ്ട്.
ഇപ്പോള്‍ പൊതുജനങ്ങളും ബിഗ് ബോസ് മലയാളം സീസണ് 3യിനെക്കുറിച്ച് അഭിപ്രായം അറിയിച്ചിരിക്കുകയാണ്. പൊതുവെ നോബിയുടെ പേരാണ് വിന്നര്‍ ആയി പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ ഡിംപല്‍ ഭാലിനും വലിയ പിന്തുണ പുറത്ത് ഉണ്ട്. ഇതില്‍ മോശം മത്സരാര്‍ത്ഥികള്‍ എന്നത് സായിയും ,മിഷേലും ആണെന്നാണ് ആരാധകര്‍ പറയുന്നത്.
ഇതിനിടെ ആദ്യത്തതില്‍ നിന്നും കുറച്ച് കൂടി ബഹളം കൂടുതല്‍ ഇത്തവണയാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആദ്യ സീസണില്‍ അടി ഉണ്ടായിരുന്നെങ്കിലും അത് ചെറിയതോതില്‍ ആയിരുന്നു. എന്നാല്‍ മൂന്നാം സീണ് തുടങ്ങിയപാടെ അടിയും പിടിയും തുടങ്ങി. കുഞ്ഞു കാര്യങ്ങള്‍ കണ്ടെത്തിയാണ് പലരും അടി ഉണ്ടാക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടികാണിക്കുന്നു.
മൂന്നാം സീസണില്‍ അവതാരകന് മോഹന്‍ലാലും കുറച്ച് സ്ട്രോങ്ങ് ആയിട്ടുണ്ട്. ഇത്തവണ ബിഗ് ബോസ് വീട്ടിലെ നിയമം ലംഘിക്കുന്നവര്‍ക്ക് ചുട്ട മറുപടി തന്നെയാണ് ലാലേട്ടന് കൊടുക്കുന്നത്. മിഷേലും, ഫിറോസും, സജിനയും ചട്ടം തെറ്റിച്ചപ്പോള്‍ ലാലേട്ടന് ദേശ്യപ്പെട്ടത് പ്രേക്ഷകര്‍ കണ്ടതാണ്.
അതേസമയം ശക്തമായ മത്സരം തന്നെയാണ് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. ഡിംപലും, നോബിയും തന്നെയാണ് മത്സരത്തില്‍ മുന്‍പന്തിയിലുള്ളത്. ചിലര്‍ ഒക്കെ ഫേക്ക് ആയി തന്നെയാണ് മുന്നോട്ട് പോവുന്നത്. ഇതിനിടെ ചില പ്രണയങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറാന്‍ സാധ്യതയുണ്ടെന്ന് ആരാധകര്‍ പറയുന്നു.