ബിഗ് ബോസ് എന്നു വരും, ആരെക്കെയായിരിക്കും മത്സരാര്‍ത്ഥികള്‍, സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ഈ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍. ഇതിനിടെ തപ്പിയവരെ കിട്ടാഞ്ഞിട്ട് കിട്ടിയവരെ ഒപ്പിക്കാനും കാണികള്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ മറ്റു മൂന്ന് താരങ്ങളുടെ പേരും കൂടെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
ഇത്തവണത്തെ സീസണില്‍ നടന് നോബി മാര്‍ക്കോസും കിടിലന്‍ ഫിറോസും ധന്യ നാഥും ഉറപ്പായും ഉണ്ടാകും എന്നാണ് ശരത് പരമേശ്വരന് പറയുന്നത്. ഇവര്‍ ഇതിനായി പുറപ്പെട്ടുകഴിഞ്ഞു എന്ന് തുടങ്ങുന്ന സൂചനകളും ശരത് നിരത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം വിളിവന്നാല്‍ ചിലപ്പോള്‍ താനും ഉണ്ടാവുമെന്നും ശരത് പറയുന്നു. താരങ്ങളുടെ പേര് നൂറു ശതമാനം ഉറപ്പിച്ച് പറഞ്ഞ് കൊണ്ടുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഷോ തുടങ്ങുന്ന തീയ്യതിയും ശരത് വെളിപ്പെടുത്തിട്ടുണ്ട്. മൂന്നാം സീസണില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങള്‍ ഇവിടെ എത്തികഴിഞ്ഞതായും ശരത് തന്റെ വീഡിയോയിലൂടെ പറയുന്നു. കൂടാതെ ആദ്യത്തതില്‍ നിന്നും വ്യത്യസ്തമായി ഒരു ബോളിവുഡ് മാതൃകയില്‍ ആകും എന്‍ഡമോള്‍ ഇത്തവണ മലയാളം സീസണ് അണിയിച്ചൊരുക്കുക എന്നും, മോഹന്‍ലാലിന് സ്വതന്ത്രമായി തീരുമാനങ്ങള്‍ കൈക്കൊള്ളാം ചാനലിന്റെ ഇടപെടലുകള്‍ നടക്കില്ല എന്നും ശരത് പറയുന്നു. ചില സുഹൃത്തുക്കള്‍ വഴി ലഭിച്ച വിവരമാണ് ശരത് ഇപ്പോള്‍ പുറത്തുവിട്ടത്. ഇതില്‍ ചില കാര്യങ്ങള്‍ തെറ്റിയാലും മറ്റു ചിലത് ശരിയാവും എന്ന ഉറപ്പിലാണ് ശരത് വീഡിയോ പങ്കുവെച്ചത്.
ബിഗ് ബോസിന്റെ മൂന്നാം ഭാഗം വരുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മത്സരാര്‍ത്ഥികളെ അറിയാന്‍ വിശ്രമം ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ തിരയുകയാണ് ആരാധകര്‍. ഇതിനിടെ പല താരങ്ങളുടെ പേരും ഇതില്‍പ്പെട്ട് പോയെങ്കിലും ഷോയിലേക്ക് ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞുകൊണ്ട് ഇതില്‍ പലരും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ശരത് പരമേശ്വരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തീര്‍ത്തും സത്യമാണെന്ന് വാദിച്ചുകൊണ്ടാണ് ശരത് വീഡിയോ ഷേയര് ചെയ്തത്. ഇതിനിടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലാതെ വന്നാല്‍ ഓടിച്ചിട്ട് തല്ലിക്കൊ എന്നും ശരത് പറയുന്നു. എന്തായാലും ഇത്തവണത്തെ ബിഗ്ബോസ് വീടും ചെന്നൈയില്‍ ആയിരിക്കും എന്ന വിവരമാണ് അവസാനമായി പുറത്തുവന്നത്.