ഇത് പഴയതല്ല, പുതിയത്’; ബെലന്‍സിയാഗയുടെ പുതിയ ഷൂ കളക്ഷന്‍ കണ്ട് ഞെട്ടി ഫാഷന്‍ പ്രേമികള്‍; വില 48,000 രൂപ

ആഡംബര ഫാഷന്‍ ബ്രാന്‍ഡ് ബെലന്‍സിയാഗയുടെ പുതിയ ഷൂ കളക്ഷന്‍ കണ്ട് ഞെട്ടി ഫാഷന്‍ പ്രേമികള്‍. പഴകിയ രീതിയിലുള്ള ഷൂസുകളാണ് ബെലന്‍സിയാഗ അവതരിപ്പിച്ചിരിക്കുന്നത്. ഇത്രയും വൃത്തികെട്ട ഷൂസ് ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

പാരിസ് സ്‌നീക്കേഴ്‌സ് എന്നാണ് പുതിയ കളക്ഷന്റെ പേര്. നൂറ് ജോഡി ഷൂസ് ആണ് വില്‍പനയ്ക്ക് എത്തുക. ഇതിന്റെ വിലയാണ് മറ്റൊരു പ്രത്യേകത. 625 അമേരിക്കന്‍ ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 48,000) ആണ് ഷൂസിന്റെ വില.

നിരവധി പേരാണ് കമ്പനിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. ഏതോ പുരാവസ്തു കേന്ദ്രത്തില്‍ നിന്ന് ഉദ്ഘനനത്തിലൂടെ കണ്ടെത്തിയതുപോലെയുണ്ടെന്നാണ് ചിലരുടെ നിരീക്ഷണം. മുത്തശ്ശി തന്റെ ഷൂസ് വൃത്തിയില്ലെന്ന് പരാതിപ്പെടാറുണ്ടെന്നും ഇനി ഫാഷനാണെന്ന് പറയാമെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.