ഹരിശ്രീ അശോകൻ ഇനി മുത്തശ്ശൻ, മകൾ പിറന്ന സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ, ചിത്രം വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹരിശ്രീ അശോകൻ. നമ്മളെ ഒരുപാട് ചിരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങൾ മാത്രം അല്ല, വളരെ വൈകാരിക പ്രകടനങ്ങൾ കൊണ്ടും നമ്മളെ അത്ഭുതപ്പെടുത്തിയ നടൻ കൂടിയാണ് ഹരിശ്രീ അശോകൻ. ക്യാമറയ്ക്ക് മുൻപിൽ ഒരു കോമഡി നടൻ ആണെങ്കിലും, ജീവിതത്തിൽ വളരെ സീരിയസായ വ്യക്തിയാണ് ഹരിശ്രീ അശോകൻ. ഇപ്പോൾ അതിനു ഒന്നുകൂടി ആക്കം കൂടുകയാണ്, ഹരിശ്രീ അശോകൻ ഇനിമുതൽ ഒരു മുത്തശ്ശൻ ആയി മാറിയിരിക്കുന്നു.

മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു താരമാണ് അർജുൻ അശോകൻ. ഹരിശ്രീ അശോകൻ്റെ മകൻ എന്ന നിലയിലാണ് അർജുൻ മലയാള സിനിമയിലേക്ക് വന്നത് എങ്കിലും, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരു ഇടം നേടിയെടുത്ത താരം കൂടിയാണ് അർജുൻ. ജൂൺ, വരത്തൻ എന്നീ സിനിമകളിലെ അർജുൻ്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വളരെ സീരിയസായ മറ്റൊരു വശം കൂടി ഏറ്റെടുക്കുകയാണ് അർജുൻ അശോകൻ – ഒരു പിതാവിൻറെ വേഷം.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അർജുൻ അശോകൻ. തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ അർജുൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അർജുൻ പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. തൻറെ ഓമന മകളുടെ ചിത്രമാണ് അർജുൻ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലാവുകയും ചെയ്തു. നിരവധി ആരാധകർ ആണ് ചിത്രത്തിന് താഴെ ആശംസകൾ അർപ്പിച്ചുകൊണ്ട് എഴുതുന്നത്.

“അച്ഛൻറെ മകൾ, അമ്മയുടെ ലോകം. ഞങ്ങളുടെ മാലാഖ എത്തിപ്പോയി” – ഇതായിരുന്നു ചിത്രത്തിൻറെ ക്യാപ്ഷൻ ആയി അർജുൻ നൽകിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ധാരാളം ആളുകൾ ആണ് അച്ഛൻ ആയതിൽ അർജുനെ അഭിനന്ദിച്ചു കൊണ്ട് കമൻറ് ചെയ്യുന്നത്.