മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും വിജയിച്ചിരിക്കുകയാണ്. ചിത്രത്തിലെ ജോര്‍ജ് കുട്ടി പ്രേക്ഷകമനസില്‍ ആഴത്തില്‍ ഇറങ്ങിയിരിക്കുകയാണ്.
2013 ലെ ക്രൈം ഡ്രാമയായ ദൃശ്യത്തിന്റെ തുടര്‍ച്ചയാണ് ‘ദൃശ്യം 2’ ഒരുക്കിയത്. സംവിധായകന് ജീത്തു ജോസഫ് ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെ മുഴുവന്‍ രണ്ടാം ഭാഗത്തിലും നിലനിര്‍ത്തിയിട്ടുണ്ട്. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മീനയാണ് നായിക വേഷത്തില്‍ എത്തിയത്.
സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ് സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്, സായികുമാര്‍ എന്നിവര്‍. ദൃശ്യം 2 നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു. സിനിമ ഹിറ്റായതോടെ ഇതിന്റെ മൂന്നാം ഭാഗവും ഉണ്ടാവുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതിനുള്ള ഉത്തരവും നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
ദൃശ്യം 3 ഉണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഇതാണ്. ”
ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസ്സിലായതാണ്. അതിനാല്‍ തന്നെ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൃശ്യം 3 യിനെക്കുറിച്ച് ലാല്‍ സാറും ജീത്തുവും സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു ചിത്രം കൂടിയാണ്. ദൃശ്യം 2 ന് എല്ലാ ഭാഷയിലും റിമേക്ക് ഉണ്ടാകും. അതേസമയം ചിത്രം തിയറ്ററില്‍ റിലീസാകാത്തതില്‍ നിരാശയുണ്ട്. സിനിമ തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന് തന്നെ ആഗ്രഹമുള്ള ആളാണ് ഞാന്‍. പക്ഷേ ഇത് പ്രത്യേക കാലഘട്ടമാണ്. നിലനില്‍പ്പിന്റെ ഭാഗമായാണ് ഒടിടി റിലീസ്.”ആന്റണി പെരുമ്പാവൂര്‍ പറയുന്നു.