ജോലിക്കിടെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് സോഫ്റ്റ്വെയര് എന്‍ജിനീയര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ ജില്ലക്കാരിയായ സുമതലക്കാണ് (23) 80 ശതമാനത്തോളം പൊള്ളലേറ്റത്.
ലാപ്ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ പെട്ടന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. തീപ്പൊരി കിടക്കയിലേക്ക് വീഴുകയും തുടര്‍ന്ന് മുറിയാകെ തീപടരുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറാണ് സുമതല. കൊവിഡ് തുടങ്ങിയതോടെ വീട്ടില്‍ നിന്നാണ് സുമതല ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.എന്നാല്‍ പിന്നീടാണ് ലാപ്ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിച്ചതെന്ന് മനസിലാകുന്നത്. ഗുരുതരമായി പരുക്കേറ്റ സുമതല ആശുപത്രിയില്‍ ചികിത്സയിലാണ്.