മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് അനശ്വര രാജൻ. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ നായികയായി അരങ്ങേറുന്നത്. ഇതുകൂടാതെ ബിജുമേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യരാത്രി എന്ന ചിത്രത്തിലും അനശ്വര ആയിരുന്നു നായിക.
സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ അനശ്വര ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അനശ്വര പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സൈബർ ആ.ക്രമ.ണങ്ങൾക്ക് എതിരെ പ്രതികരിക്കുകയാണ് താരം.
വിമൻ ഇൻ സിനിമ കളക്ടീവ് നടത്തുന്ന ക്യാമ്പയിൻ ആണ് റഫ്യൂസ് തി അബ്യൂസ്. സൈബർ ഇടങ്ങൾ സ്ത്രീകളുടേയും കൂടിയാണ് എന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്ന ക്യാമ്പയിൻ ആണ് ഇത്. നിരവധി നടിമാർ ആണ് ഇതിനോടകം അവരുടെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ഈ ക്യാമ്പയിന്റെ ഭാഗമായിരിക്കുന്നത്. ആ കൂട്ടത്തിലേക്ക് ആണ് ഇപ്പോൾ അനശ്വര രാജനും കടന്നുവന്നിരിക്കുന്നത്.
“ഞാൻ പങ്കുവെക്കുന്ന എൻറെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യ വർഷങ്ങൾ കാണുന്ന ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തന്നെ ആണോ അല്ലയോ എന്ന്. ഇനിയും മാറ്റാൻ ആയില്ലേ ഇവർക്ക്? ഒരാളെ കീറി മുറിച്ചു വലിച്ചുകീറി സന്തോഷിക്കുന്ന ഒരു സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും പഠിക്കണം, മറ്റുള്ളവരെ ബഹുമാനിക്കാൻ” – അനശ്വര രാജൻ വീഡിയോയിൽ പറയുന്നു.