കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ എഴുതിയ പുസ്തകം റിലീസ് ചെയ്തത്. സിനിമാ മേഘലയില്‍ നിന്നുള്ള പലരും ഈ പുസ്തകം വാങ്ങി വായിച്ചിരുന്നു. പിന്നാലെ ആശംസയും അറിയിച്ചിരുന്നു. മോഹന്‍ലാലിന്റെ മകന് സിനിമാ ലോകത്ത് സജീവമാവാന്‍ തുടങ്ങിയപ്പോള്‍ മകള്‍ എഴുത്തിന്റെയും വരകളുടെയും ലോകം തിരഞ്ഞെടുക്കുകയായിരുന്നു.
ഇപ്പോള്‍ വിസ്മയ മോഹന്‍ലാലിന്റെ പുസ്തകമായ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് നെ അഭിനന്ദിച്ച് സാക്ഷാല്‍ അമിതാഭ് ബച്ചനും രംഗത്തു വന്നിരിക്കുകയാണ്. അമിതാഭ് ബച്ചന് ചിത്രം പങ്കുവെച്ചാണ് താരപുത്രിക് ആശംസ അറിയിച്ചത്. ബച്ചനെക്കൂടാതെ ചലച്ചിത്ര മേഘലയില്‍ നിന്നുള്ള പലരും പുസ്തകം വായിച്ച് കഴഞ്ഞു.
”മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകള്‍ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പര്‍ശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകള്‍,” ബച്ചന് ട്വീറ്റില്‍ കുറിക്കുന്നു.
നേരത്തെ ആശംസകളുമായി മോഹന്‍ലാല്‍, പ്രണവ്, ദുല്‍ഖര്‍ സല്മാന് എന്നിവരും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. അതേസമയം ബുക്കില്‍ ചെറിയ തെറ്റുകള്‍ പറ്റിയെന്ന് അറിയിച്ച് വിസ്മയ രംഗത്തെത്തിയിരുന്നു. പറ്റിയ തെറ്റില്‍ ക്ഷമ ചോദിച്ചാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. തെറ്റ് ഉടന്‍ മാറ്റുമെന്നും വിസ്മയ അറിയിച്ചിരുന്നു.