മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരജ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്. ഇതിനിടെ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന് അമല്‍ നീരദ്.
ചിത്രം മൊബൈലില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെയാണ്
സംവിധായകന് രംഗത്തെത്തിയിരിക്കുന്നത്. മഹാമാരിക്കാലത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് ഭീഷ്മപര്‍വ്വം ചിത്രീകരിച്ചത്. എല്ലാ തികവോട് കൂടിയും സിനിമ തീയറ്ററുകളില്‍ വന്ന് കാണണം. മൊബൈലില്‍ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങള്‍ അപ്ലോഡ് ചെയ്യരുത്. തങ്ങളുടെ ഭാഗത്തുനിന്നുള്ള അപേക്ഷയാണ്. ദയവായി തീയറ്ററുകളില്‍ പോയി ആസ്വദിക്കൂ എന്നും അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപര്‍വ്വം. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കി കണ്ടത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്ദു, ലെന, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ് തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.