ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില കൂടി. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന് പിന്നാലെയാണ് പാചക വാതക വിലയും കൂട്ടിയത്. ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു.
2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് ഡെലിവറി ചാര്‍ജുകളില്ലാതെ 956 രൂപ നല്‍കേണ്ടി വരും…….
അതേ സമയം രാജ്യത്ത് പെട്രോള്‍ഡീസല്‍ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി.
137 ദിവസം ‘അനക്കമില്ലാതിരുന്ന ഇന്ധനവിലയിലെ പുതിയ മാറ്റം മാര്‍ച്ച് 22നു രാവിലെ ആറു മുതല്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡീലര്‍മാരെ അറിയിച്ചു. ക്രൂഡ് ഓയില്‍ വില ഒരുഘട്ടത്തില്‍ ഒരുബാരലിന് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല. റഷ്യയുക്രെയ്ന്‍ സംഘര്‍ഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്.