ജോഷി സംവിധാനം ചെയ്ത എത്തിയ ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ റിലീസ് ആയി 34 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ചിത്രം റിലീസായി 34 വര്‍ഷം തികയുന്ന ദിനത്തില്‍ സംവിധായകന് ജോഷിയുമായി മുന്‍പ് നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ രൂപം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്.
‘പ്രേമം’ റിലീസ് ചെയ്തതിന് ശേഷം ഇരുവരും തമ്മില്‍ നടത്തിയ സൗഹൃദസംഭാഷണത്തെക്കുറിച്ചാണ് പോസ്റ്റ്. ‘പ്രേമം’ സിനിമയെ കുറിച്ച് ജോഷി ചോദിച്ചതും ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തെക്കുറിച്ച് അല്‍ഫോണ്‍സ് ജോഷിയോട് ചോദിച്ചതിനെ കുറിച്ചുമാണ് പോസ്റ്റില്‍ പറയുന്നത്.
മമ്മൂട്ടിയെ മോഹന്‍ലാല്‍ ഉമ്മ വെക്കുന്ന രംഗം എങ്ങനെയാണ് എടുത്തതെന്നായിരുന്നു അല്‍ഫോന്‍സ് ചോദിച്ചത്. ഇതിന് ജോഷി നല്കിയ മറുപടിയും അല്‍ഫോന്‍സ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലുണ്ട്. നിരവധിയാളുകളാണ് കുറിപ്പിന് കമെന്റുമായി എത്തുന്നത്.
അല്‍ഫോന്‍സ് പുത്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബാക് ടൂ 2015 …
പ്രേമം റിലീസിന് ശേഷം…
എന്നോട് ജോഷി സാര്‍ പ്രേമം മേക്കിങ്ങ് ചോദിച്ചപ്പോ എനിക്ക് സന്തോഷം ആയി.
ജോഷി സാര്‍ : മോന് എങ്ങനെ ആണ് മൂന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ?
ഞാന്‍ : സാര്‍ മൂന്നും ഓരോ കാലഘട്ടത്തിന്റെ സ്റ്റൈലില്‍ ഷൂട്ട് ചെയ്തു.
ജോഷി സാര്‍ : ആ ഡിഫറന്റ് ട്രീറ്റ്മെന്റ് ആണ് അതിന്റെ അഴക്.
ഞാന്‍ : താങ്ക്യൂ സാര്‍..
സര് എങ്ങനെയാണ് No 20 മദ്രാസ് മെയിലില്‍ ലാലേട്ടന് മമ്മൂക്കേന ഉമ്മ വെക്കണ സീന്‍ എടുത്തത്?
ജോഷി സര് : അത് മോഹന്‍ലാല്‍ ഇട്ട ഇംപ്രൊവൈസേഷന് ഞാന്‍ അപ്പ്രൂവ് ചെയ്തു. ഞാന്‍ കൂടുതലും Spontaneous ആയിട്ട് വര്‍ക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷന്‍ വര്‍ക്ക് ആവണം, ഇല്ലെങ്കില്‍ ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സ് എക്സൈറ്റ് ചെയ്യിക്കണം.
ഞാന്‍ : സാര്‍ അടുത്ത question…രണ്ട് സിനിമയിലാണ് ഞാന്‍ തിലകന് സാര്‍ ഡൊമിനേറ്റ് ചെയ്യാത്ത പടങ്ങള്‍ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും.
ജോഷി സാര്‍ : ചിരിച്ചുകൊണ്ട് … മൂപ്പര് അനന്തന്റെ റോള്‍ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോള്‍ Madhu സാര്‍ തന്നെ ചെയ്യണം എന്ന് തോന്നി.
അപ്പോഴേക്കും ഒപ്പം ഫങ്ഷന്റെ വേദി എത്തി സാറും ഞാനും എന്റെ അമ്മായിച്ചന്‍ ആല്വിന് ആന്റണിയും കാറില്‍ നിന്ന് ഇറങ്ങി .
ജോഷി സാര്‍ : സീ യു മോനെ .
ഞാന്‍ : താങ്ക് യു സാര്‍. സാര്‍ മാത്രമാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഈ സിനിമയുടെ മേക്കിംഗ് ചോദിച്ചത്. thank you സര് . അന്നും ഇന്നും thank യു സര്.