മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഇദ്ദേഹം. താൻ ജീവിതത്തിൽ ആദ്യമായി കണ്ട സിനിമ താരം ആരാണ് എന്നും ഇദ്ദേഹം വെളിപ്പെടുത്തുകയാണ്.
“ചെറുപ്പത്തിൽ ഒരുപാട് അഭിനേതാക്കളെ കാണാനുള്ള ഭാഗ്യം ഒന്നും എനിക്ക് ലഭിച്ചിട്ടില്ല. ഞങ്ങളുടെ നാട്ടിൽ ഒരു ക്ലബ്ബ് ഉണ്ടായിരുന്നു. അതിൻറെ വാർഷിക പരിപാടികൾ എല്ലാം ഇടയ്ക്കിടെ നടത്താറുണ്ട്. അങ്ങനെ ഒരു പരിപാടിയിൽ ഗസ്റ്റ് ആയിട്ട് എത്തിയത് ഭീമൻ രഘു ആയിരുന്നു.
ഞാൻ അന്ന് അദ്ദേഹവുമായി ഒരുപാട് നേരം സംസാരിച്ചിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന് അതൊന്നും ഓർമ്മയുണ്ടാകില്ല. ഞാനും അന്ന് വളരെ ചെറുതായിരുന്നു. അദ്ദേഹം അന്ന് പാട്ടൊക്കെ പാടിയിരുന്നു. അതൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്” – ടോവിനോ തോമസ് പറയുന്നു.
മൈത്രി മൂവി മേക്കേഴ്സ് ആണ് നടിഗർ എന്ന സിനിമ നിർമ്മിക്കുന്നത്. പുഷ്പ എന്ന സിനിമയുടെ നിർമ്മാതാക്കളാണ് ഇവർ. ഇവരുടെ മലയാളത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ ആണ് ഇത് എന്ന് പ്രത്യേകത കൂടിയുണ്ട്. ഭാവന ആണ് സിനിമയിൽ നായികയായി എത്തുന്നത്. അതേസമയം ലാൽ ജൂനിയർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മെയ് മൂന്നാം തീയതി ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മലയാള സിനിമ പ്രേക്ഷകർ എല്ലാം തന്നെ വലിയ പ്രതീക്ഷയോടെ ആണ് ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രമോഷൻ പരിപാടികളാണ് സിനിമയുടെ അണിയറ പ്രവർത്തകർ സിനിമയ്ക്ക് വേണ്ടി നൽകിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത മലയാളം സിനിമകൾ എല്ലാം തന്നെ വലിയ രീതിയിലുള്ള കളക്ഷൻ റെക്കോർഡുകൾ ആണ് തീർത്തത്. അതുകൊണ്ടുതന്നെ ഈ സിനിമയുടെ കാര്യത്തിലും വലിയ പ്രതീക്ഷയാണ് മലയാളികൾക്ക് ഉള്ളത്.