ഇതിനോടകം നിരവധി സീരിയലുകളില്‍ അഭിനയിച്ച നടിയാണ് ആലീസ് ക്രിസ്റ്റി. എന്നാല്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി ഇതിലൂടെ വീഡിയോസ് പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് ആലീസിനെ പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്. വിവാഹത്തോട് അടുപ്പിച്ച് നടി ചെയ്ത വീഡിയോ വൈറല്‍ ആയിരുന്നു. അതുപോലെ സ്വന്തം വിവാഹവും തന്റെ യൂട്യൂബ് ചാനല്‍ വഴിയായിരുന്നു ഈ താരം പുറത്തുവിട്ടത്. ഇപ്പോള്‍ ഒരു സങ്കടകരമായ വാര്‍ത്തയാണ് ആലീസും ഭര്‍ത്താവും പങ്കുവെച്ചത്.
തന്റെ ഫേസ്ബുക്ക് യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമിലാണ് ആലീസ് ക്രിസ്റ്റി എത്തിയത്. അല്പം വിഷമം ഉള്ള കാര്യം പറയാനാണ് ഞാന്‍ ഇപ്പോള്‍ വന്നത്. കഴിഞ്ഞ എട്ട് മാസത്തോളമായി നിങ്ങള്‍ എല്ലാം പിന്തുണയ്ക്കുന്ന എന്റെ ആലീസ് ക്രിസ്റ്റി എന്ന യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു, യൂട്യൂബ് മാത്രമല്ല, എന്റെ ഫേസ്ബുക്കും. അത് കാരണം കഴിഞ്ഞ രാണ്ട് ആഴ്ചയോളമായി ഞാനും ഇച്ചായനും വളരെ അധികം സ്ട്രസ്സ് നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.
വളരെയധികം കഷ്ടപ്പെട്ട് നേടിയത് ഒറ്റയടിക്ക് പോകുക എന്ന് പറഞ്ഞാല്‍ ഭയങ്കര വിഷമമുള്ള കാര്യം തന്നെയാണ്. അത് തിരിച്ചു പിടിക്കാനുള്ള നിയമപരമായ കാര്യങ്ങള്‍ എല്ലാം ചെയ്തു. കുറച്ചുകൂടി കഴിഞ്ഞാല്‍ ചാനല്‍ എനിക്ക് അതേപോലെതന്നെ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.
കുറച്ചുദിവസമായി എന്തുകൊണ്ടാണ് വീഡിയോ ഇടാത്തത് എന്ന് ചോദിച്ച് പലരും മെസ്സേജ് അയച്ചു. ചിലരോടൊക്കെ കാര്യം പേഴ്സണലായി പറഞ്ഞു. എല്ലാവരും അറിയാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ വീഡിയോ പങ്കുവെക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ തിരിച്ചു വരുമെന്നും ആലീസും ഭര്‍ത്താവും പറഞ്ഞു.