News

ഇതില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കും; ഇനി താന്‍ പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാര്‍

ഇനി താന്‍ പാന്‍ മസാല പര്യങ്ങളില്‍ അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഇതിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ നടന്‍ മാപ്പ് പറഞ്ഞു. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അക്ഷയ് കുമാര്‍ അറിയിച്ചു . എല്ലാ പ്രേക്ഷകരോടും താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് നടന്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

- Advertisement -

എല്ലാ പ്രേക്ഷകരോടും താന്‍ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായുള്ള പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാന്‍ പിന്തുണയ്ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാന്‍ പിന്‍മാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും.

ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പ്. എല്ലാവരുടെയും സ്‌നേഹം പ്രതീക്ഷിക്കുന്നുവെന്നും അക്ഷയ് കുമാര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു.

അജയ് ദേവ്ഗണും ഷൂരൂഖ് ഖാനും പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഇവര്‍ പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതാണ് പരസ്യം. അപ്പോള്‍ അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നുവരികയും ചെയ്യുകയുമാണ്. പുകയില പരസ്യങ്ങളില്‍ അഭിനിയിക്കില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് താന്‍ ഇനി ഇത്തരം പരസ്യത്തില്‍ അഭിനയിക്കില്ല എന്ന തന്റെ തീരുമാനം നടന്‍ അറിയിച്ചത്.

Anusha

Share
Published by
Anusha

Recent Posts

അപ്സരയുടെ അമ്മ അഭിഷേകിനെ കെട്ടിപ്പിടിച്ചത് അവരുടെ നാടകം? വിമർശനങ്ങൾക്ക് മറുപടിയുമായി അപ്സരയുടെ ഭർത്താവ്, വിമർശനങ്ങൾ കേട്ടപ്പോൾ അമ്മ നൽകിയ മറുപടി ഇങ്ങനെ എന്ന് അമ്മ

മലയാളികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര. സീരിയൽ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ബിഗ് ബോസ് ആറാം സീസണിലെ…

10 hours ago

ഷാറൂഖ് ഖാൻ ആശുപത്രി വിട്ടു, ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്നത്. നടൻ ഷാറൂഖ് ഖാൻ ആശുപത്രിയിലാണ് എന്ന വാർത്തയായിരുന്നു നമ്മളെല്ലാവരും കേട്ടത്. ഡീഹൈഡ്രേഷൻ…

11 hours ago

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

11 hours ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

12 hours ago