ഇനി താന്‍ പാന്‍ മസാല പര്യങ്ങളില് അഭിനയിക്കില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഇതിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ നടന് മാപ്പ് പറഞ്ഞു. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അക്ഷയ് കുമാര്‍ അറിയിച്ചു . എല്ലാ പ്രേക്ഷകരോടും താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് നടന് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
എല്ലാ പ്രേക്ഷകരോടും താന്‍ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായുള്ള പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാന്‍ പിന്തുണയ്ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും.
ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പ്. എല്ലാവരുടെയും സ്നേഹം പ്രതീക്ഷിക്കുന്നുവെന്നും അക്ഷയ് കുമാര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു.
അജയ് ദേവ്ഗണും ഷൂരൂഖ് ഖാനും പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഇവര്‍ പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതാണ് പരസ്യം. അപ്പോള്‍ അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നുവരികയും ചെയ്യുകയുമാണ്. പുകയില പരസ്യങ്ങളില്‍ അഭിനിയിക്കില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് താന്‍ ഇനി ഇത്തരം പരസ്യത്തില്‍ അഭിനയിക്കില്ല എന്ന തന്റെ തീരുമാനം നടന് അറിയിച്ചത്.