മലയാള സിനിമ ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ ആ നാട്ടിന്‍പുറത്ത്കാരിയായ കല്യാണിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു. ശ്രിത ശിവദാസ് ആയിരുന്നു ഈ വേഷം അതിഗംഭീരമായി ചെയ്തത്. പിന്നീട് താരം മലയാള ചിത്രത്തില്‍ അത്ര സജീവമായിരുന്നില്ലെങ്കിലും ഓര്‍ഡിനറി എന്ന ഒറ്റ ചിത്രം മതി ശ്രിതയെ ആരാധകര്‍ ഓര്‍ക്കാന്‍.
പിന്നീട് മറ്റു ഭാഷകളിലേക്ക് പോയ താരം വൈകാതെ തന്നെ മലയാള ചിത്രത്തിലേക്ക് തിരിച്ച് വരുകയായിരുന്നു. മണിയറയിലെ അശോകന് എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2014 ല്‍ വിവാഹിതയായിരുന്ന നടി വൈകാതെ തന്നെ വിവാഹ മോചനവും തേടുകയായിരുന്നു.
നല്ല അവസരങ്ങള്‍ വന്നാല്‍ മലയാള ചിത്രത്തില്‍ സജീവമാവുമെന്ന് നടി അറിയിച്ചിരുന്നു. ഇതിനിടെ തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചും താരം സോഷ്യല്‍ എത്താറുണ്ട്. ഇപ്പോള്‍ കിടിലന്‍ ലുക്കിലുള്ള ശ്രിത ശിവദാസിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്.
സിനിമാ നടി എന്നതില്‍ ഉപരി ഒരു അവതാരക കൂടിയാണ് ശ്രിത ശിവദാസ്. മുന്‍പും വെള്ളയും കറപ്പും വസ്ത്രം അണിഞ്ഞുള്ള നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2016ല്‍ ചില ചിത്രങ്ങളില്‍ ചെറുതായി അഭിനയിച്ചുവെങ്കിലും ഏറെ പ്രശസ്തി നേടിയില്ല. പിന്നീട് രമ്യ നമ്പീശന് സംവിധാനം ചെയ്ത അണ് ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തില്‍ കൂടി ആണ് വീണ്ടും മടങ്ങി എത്തിയത്.