കുടുംബവിളക്ക് പരമ്പരയിലെ വേദികയെ ഇന്ന് അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ശരണ്യ ആനന്ദ് ആണ് വേദികയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലില്‍ വില്ലത്തിവേഷത്തിലാണ് നടി എത്തുന്നത്. സീരിയലിന്റെ പാതിവഴിയില്‍ നിന്നും കയറി വന്ന നടി അഭിനയത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അഭിനയത്തിന് പുറമെയുള്ള വേദികയുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് ആകാംഷ കൂടുതലാണ്.
ഇപ്പോള്‍ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. വ്യത്യസ്ത ലുക്കില്‍ എത്തിയ ശരണ്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് മന്സയാണ്. വേദിക പോളിയല്ലേ എന്ന കമന്റുകള്‍ കൊണ്ടാണ് ശരണ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്. ബ്ലാക്ക് ടോപ്പും, നീല ജീനും ധരിച്ചാണ് ശരണ്യ പുതിയ ഫോട്ടോയില്‍ എത്തിയിരിക്കുന്നത്.
സീരിയലില്‍ സജീവമായിരിക്കുന്ന സമയത്തായിരുന്നു ശരണ്യയുടെ വിവാഹം. ഇതിന് പിന്നാലെ തന്റെ വിവാഹ ദിവസത്തെക്കുറിച്ച് പറഞ്ഞും നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ വിവാഹത്തെക്കറിച്ചും അന്ന് താന്‍ അനുഭവിച്ച ടെന്ഷനെക്കുറിച്ചുമെല്ലാം നടി വെളപ്പെടുത്തിയത്.
നടിയും ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ താരമാണ് ശരണ്യ ആനന്ദ്. തമിഴില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടി ഇന്ന് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം വേദികയാണ്. മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്സിലൂടെയെത്തി അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായി മാറിയ ശേഷമാണ് മിനിസ്ക്രീനില്‍ ശരണ്യ എത്തുന്നത്.
അതേസമയം പ്രേക്ഷകപിന്തുണയോടെ മുന്നേറികൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ആരാധകര്‍ ഏറെയുള്ള സീരിയലിലെ കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്തെപോലെയാണ്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയാണ് സീരിയലിലെ കേന്ദ്രകഥാപാത്രം.