നടി റെബേക്ക സന്തോഷ് എന്ന കാവ്യയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് പരമ്പര കസ്തൂരിമാനിലൂടെയാണ്. മറ്റു സീരിയലിലും നടി അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളുടെ സ്വന്തം കാവ്യയോട് ആരാധകര്‍ക്ക് വല്ലാത്ത ഒരു ഇഷ്ടമാണ്. പരമ്പരയില്‍ ജീവാ കാവ്യാ ജോഡികളെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത് നിമിഷനേരം കൊണ്ടായിരുന്നു. ഇപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ജോഡികള്‍ പരമ്പരയില്‍ ഒന്നാകുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.
ഇതിനിടെ നടി റെബേക്ക പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതിന്റെ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സീരിയലില്‍ താരം ജീവയുമായി ഒന്നിക്കുമ്പോള്‍ ജീവിതത്തില്‍ റെബേക്ക ശ്രീജിത്തുമായി ഒന്നിക്കാന്‍ പോവുകയാണ്. ഇത് സംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ വിവാഹത്തോട് അനുബന്ധിച്ചുള്ള ഹല്‍ദി ആഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
സന്തോഷ വാര്‍ത്തയറിഞ്ഞ ആരാധകര്‍ താരത്തിന് ആശംസ അറിയിച്ചും രംഗത്തെത്തി. തങ്ങളുടെ കാവ്യ പുതിയ ജീവിതത്തിലേക്ക് കടക്കുന്നതും പ്രേക്ഷകരെ ഏറെ സന്തോഷത്തിലാക്കും എന്നത് ഇപ്പോള്‍ വന്ന കമന്റുകളില്‍ നിന്നും വ്യക്തമാണ്.
യുവ സംവിധായകന് ശ്രീജിത്ത് വിജയനാണ് റെബേക്കയെ സ്വന്തമാക്കുന്നത്. ഇവര്‍ തമ്മിലുള്ള പ്രണയം മലയാളി പ്രേക്ഷകരുടെ ഇടയില്‍ പരസ്യമായ രഹസ്യമാണ്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാകാന്‍ പോകുന്നത്. ശ്രീജിത്തിനൊപ്പമുള്ള ചിത്രം നടി മുന്‍പ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരങ്ങളുടെ വിവാഹനിശ്ചയവും കഴിഞ്ഞത് . ഈ വിശേഷങ്ങളും റെബേക്ക തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഒടുവില്‍ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് കുറിച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചിരുന്നത്.
അതേസമയം ആരാധകര്‍ ഏറെയുള്ള പരമ്പര കസ്തൂരിമാന്‍ ജനപ്രീതിനേടി മുന്നേറികൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് സീരിയലിന് ഓരോ ദിവസവും കിട്ടുന്നത്. ഏറെ നാള് പിരിഞ്ഞ് ജീവിച്ച ജീവയും കാവ്യയും ഒന്നിക്കാന്‍ പോവുന്നതിന്റെ സന്തോഷം പ്രേക്ഷകര്‍ക്കും ഉണ്ട്.