ചിത്രം ഈ പറക്കും തളികയിലെ ബാസന്തിയെ പ്രേക്ഷകര്‍ മറന്നുകാണിലല്ലേ. കോമഡിയില്‍ തീര്‍ത്ത ചിത്രം ഇന്നും പ്രേക്ഷകര്‍ക്കിടെ ഹിറ്റാണ്. നിത്യ ദാസിന്റെ കരിയറിലെ തന്നെ വഴിതിരിവായിരുന്നു ഈ പറക്കും തളിക. ഈ ചിത്രം കൂടാതെ നടി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് തന്നെയായിരുന്നു. ആകെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു നിത്യ ദാസ്.
വളരെ പെട്ടന്ന് തന്നെ മലയാളക്കരയുടെ ഇഷ്ട്ട താരമായി മാറിയിരുന്ന നിത്യ മലയാളത്തിന് പുറമേ തമിഴ് , തെലുഗു എന്നീ ഭാഷായിലും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് നിത്യ. മകളോടൊപ്പം ഡാന്‍സ് കളിക്കുന്ന പുത്തന്‍ ഡാന്‍സ് വീഡിയോ ആണ് വൈറലാവുന്നത് . തന്റെ മുത്തമകളോടൊപ്പം ആണ് താരം നൃത്തം ചെയുന്നത് . അമ്മയുടെ അതെ രൂപ സാദൃശ്യം ആണ് മുത്തമകളായ നൈനക് .
ഒറ്റ നോട്ടത്തില്‍ ചേച്ചിയും അനിയത്തിയും ആണെന്നെ പറയൂ, 2007 ല്‍ ആയിരുന്നു നിത്യ ദാസിന്റെ വിവാഹം നടന്നത്. നടിയുടെ ഭര്‍ത്താവ് അരവിന്ദ് സിഗ് ജംവാള്‍ ആണ്. ഇദ്ദേഹം നോര്‍ത്ത് ഇന്ത്യന്‍ സ്വദേശിയാണ് .
ഇപ്പോള്‍ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നെല്ലങ്കിലും തമിഴ് സീരിയലുകളില്‍ സജീവമാണ് താരം. മലയാള സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കിടാറുണ്ട്. കുട്ടികളുടെ ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ മക്കളും ഭര്‍ത്താവുമൊത്ത് കോഴിക്കോട് സ്ഥിരതാമസം ആക്കിയിരിക്കുകയാണ് നിത്യ ദാസ്.