പ്രേക്ഷകരിലും സിനിമാ താരങ്ങളിലും ഒരു പോലെ സംങ്കടം തീര്‍ത്ത വാര്‍ത്തയായിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹ മോചന വാര്‍ത്ത. ധാരാളം പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് വന്ന ഇവരില്‍ നിന്നും ഇത്തരം ഒരു തീരുമാനം ഉണ്ടാവുമെന്ന് ആരും കരുതിയില്ല. എല്ലാം അറിഞ്ഞാണ് ഇവര്‍ സ്നേഹിച്ചതും വിവാഹം കഴിച്ചതും, ശേഷം വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഇവരുടെ വിവാഹ മോചന വാര്‍ത്ത പെട്ടന്ന് ഒരു ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.
ആദിത്യത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും , കുറച്ചുക്കാലമായി തൃശ്ശൂരില്‍ ഇവര്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്നും അമ്പിളി പറഞ്ഞു. പിന്നീട് നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആദിത്യനും രംഗത്തെത്തിരുന്നു. അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ആദിത്യന് രംഗത്ത് വന്നത്.
തന്റെ ഭാര്യ ഒരു നല്ല സ്ത്രീ അല്ലെന്നും, വിവാഹ ശേഷവും മറ്റു റിലേഷന്‍ ഉണ്ടായിരുന്നെന്നും ആദിത്യന് ആരോപിച്ചു. ഇതിന്റെ തെളിവ് വ്യക്തമായി കാണിക്കണം എന്നാണ് അമ്പിളി പറഞ്ഞത്.
ഈ സംഭവത്തില്‍ പ്രതികരണം അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. അമ്പിളിയെ നേരിട്ട് അറിയുന്നവരും അല്ലാത്തവരും വിളിച്ച് ആശ്വസിപ്പിച്ചെന്ന് അമ്പിളി പറഞ്ഞിരുന്നു. ഇപ്പോള്‍ നടി നവ്യ നായരുടെ ഭര്‍ത്താവായ സന്തോഷേട്ടന് വിളിച്ചിരുന്നതായും താരം പറയുന്നു. വിഷമിക്കണ്ട, ഞങ്ങളൊക്കെ കൂടെയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമ്മയായിരുന്നു ഫോണെടുത്തതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.
യുവജനോത്സവ വേദിയിലെ മിന്നും താരങ്ങളായിരുന്നു അമ്പിളി ദേവിയും നവ്യ നായരും. തനിക്ക് കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോള്‍ വേദനയോടെ പൊട്ടിക്കരഞ്ഞ നവ്യ നായരുടെ വീഡിയോ ഇന്നും മലയാളി മറന്നിട്ടില്ല. അന്നത്തെ തെറ്റിദ്ധാരണ സിനിമയിലെത്തിയതോടെ മാറിയതായി നവ്യ പറഞ്ഞിരുന്നു. പിന്നീട് ഇവര്‍ സുഹൃത്തുക്കളായി മാറുകയായിരുന്നു.