പരമ്പര പാടാത്ത പൈങ്കിളിയിലൂടെ വന്ന് ശ്രദ്ധിക്കപ്പെട്ട താരമാണ് മനീഷ. കണ്മണി എന്ന റോള്‍ കൈകാര്യം ചെയ്താണ് താരം പ്രേക്ഷകരിലേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ പങ്കുവെച്ചും ആരാധകരിലേക്ക് എത്താറുണ്ട്. നേരത്തെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായും മനീഷ എത്തിയിരുന്നു. ചിത്രത്തില്‍ താരം സുന്ദരി എന്ന് പറയാതിരിക്കാന്‍ കഴിയില്ല. അത്രക്കും ഗംഭീരമായ ചിത്രങ്ങള്‍ ആണ് നടി പങ്കുവെച്ചത്. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിരുന്നു.
ഇപ്പോള്‍ തന്റെ അഭിനയത്തിലേക്കുള്ള വരവിനെ കുറിച്ചും പാടാത്ത പൈങ്കിളിയെ കുറിച്ചും പറയുകയാണ് മനീഷ. അഭിനയ ജീവിതത്തിലേക്ക് കടന്നതിന് ശേഷം തന്റെ ജീവിതത്തില്‍ ഒത്തിരി നല്ല നിമിഷങ്ങള്‍ ഉണ്ടായെന്നും അതിലെല്ലാം ഇപ്പോഴും സന്തോമുണ്ടെന്നും നടി പറയുന്നു. സീരിയലില്‍ വന്നതിന് ശേഷമാണ് തന്നെ പലരും തിരച്ചറിഞ്ഞത്. മാത്രമല്ല ആള്ക്കാര് അതെന്റെ കൊച്ചാണ്, എന്റെ ബന്ധുവാണ്, എന്റെ കൂടെ പഠിച്ചതാണ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴും ഒത്തിരി സന്തോഷം ഉണ്ടെന്ന് നടി പറയുന്നു.
ലോക്ഡൗ സമയത്ത് ടിക് ടോക് വീഡിയോകള്‍ ചെയ്താണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇത് കണ്ടാണ് മനീഷയെ സീരിയലിലേക്ക് ക്ഷണിക്കുന്നത്. ഒഡീഷന് പോയതിന് പിന്നാലെ തിരഞ്ഞെടുക്കകയും ചെയ്തു. പിന്നീട് സിനിമയിലേക്കും അവസരം ലഭിച്ചു. എന്നാല്‍ സീരിയല്‍ പൂര്‍ത്തിയാക്കാതെ സിനിമയിലേക്ക് പോവില്ലെന്ന നിലപാടിലാണ് താരം.
അതേസമയം സീരിയലിലെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ആദ്യം ടെന്‍ഷനുണ്ടായിരുന്നുവെന്ന് മനീഷ പറയുന്നു. മനീഷയും കണ്മണിയും തീര്‍ത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളാണ്. ശരിക്കും താന്‍ ബോള്‍ഡാണെന്നും , മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന, പുരോഗമന ചിന്തയുണ്ട് എന്നും മനീഷ പറയുന്നു.
ഇന്നും പ്രേക്ഷകര്‍ക്ക് ആര്‍ക്കും എന്റെ പേര് അറിയില്ല. എല്ലാവരും കണ്മണി എന്നാണ് വിളിക്കുന്നത്. പേര് പറഞ്ഞാലും അവര്‍ പറയുക, കണ്മണിയെന്ന് വിളിക്കാനാണ് ഞങ്ങള്‍ക്കിഷ്ടമെന്നാണ്. എനിക്കും ഇപ്പോള്‍ ആ പേരിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്”. ചെറുപ്പം മുതലേ അഭിനയം ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ പുറത്താര്‍ക്കും അറിയില്ലായിരുന്നു മനീഷ പറയുന്നു .