നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത നടിയാണ് ജ്യോതി കൃഷ്ണ.
മലയാളികളുടെ പ്രിയ നായികക്ക് ഇന്നും മലയാളത്തില്‍ ആരാധകര്‍ ഏറെയാണ്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോവുകയായിരുന്നു ജ്യോതി. ഇപ്പോള്‍ സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും നടിയുടെ തിരിച്ച് വരവിനായി ആരാധകരും ആഗ്രഹിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ഭര്‍ത്താവിനൊപ്പമുള്ള ചിത്രമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ആപ്പിള്‍ തോട്ടത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് വൈറലാവുന്നത്. ചിത്രം ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ നടിയാണെന്ന് മനസിലാവില്ല. സൂക്ഷ്മമായി നോക്കിയാലെ ജ്യോതി കൃഷ്ണയെ തിരിച്ചറിയാന്‍ പറ്റു. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്.
ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ദിലീപ് ചിത്രത്തിലെ തേപ്പുക്കാരിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
താര കുടുംബത്തിലെ ഒരംഗമാണ് ജ്യോതി കൃഷ്ണയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. ‘ക്ലാസ്മേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിലെ ‘റസിയ’യായി വന്ന രാധികയുടെ സഹോദരനായ അരുണ്‍ ആനന്ദ രാജയാണ് ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ്. തൃശൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നടത്തിയ വിവാഹത്തിലും സിനിമാ മേഘലയിലുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു.