ഉപ്പും മുളകിലൂടെ വന്ന് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ജൂഹി റുസ്തഗി. തന്റെ അഭിനയത്തിന് ആരാധകര്‍ ഏറെയാണ്. ജൂഹിയെ പ്രേക്ഷകര്‍ എത്രത്തോളം ഇഷ്ടപ്പെട്ടു എന്നത് നടി സ്ക്രീനില്‍ നിന്നും പോയപ്പോഴാണ് മനസിലായത്. ഉപ്പും മുളകിലെ വിവാഹ എപ്പിസോഡുകള്‍ കഴിഞ്ഞതോടെ നടിയും പരമ്പരയില്‍ നിന്നും പോവുകയായിരുന്നു. ഇതിന് പിന്നാലെ ജൂഹി സ്ക്രീനില്‍ തിരിച്ച് വരണം എന്ന ആവശ്യവും ശക്തമായിരുന്നു.
തന്റെ വിവാഹത്തോട് അടുപ്പിച്ചാണ് ഉപ്പും മുളകും നിര്‍ത്തിയത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ഭാവി വരനൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിരുന്നു. അഭിനയത്തില്‍ നിന്നും വിട്ട് നില്ക്കുന്നുവെങ്കിലും ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. തന്റെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് നടി എത്താറുണ്ട്. 820 കെ ഫോളോവേഴ്സാണ് ജൂഹിക്ക് ഇന്‍സ്റ്റയിലുള്ളത്. ബിഗ് സ്ക്രീനില്‍ നിറയുന്ന താരസുന്ദരിമാര്‍ക്കൊപ്പം തന്നെയുള്ള ഫോളോവേഴ്സും ജൂഹിക്ക് ഇന്റസ്റ്റയിലുണ്ട്.
ഇപ്പോള്‍ കുറച്ച് നാളുകള്‍ക്ക് ശേഷം പുത്തന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജൂഹി. ചിത്രം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കുറെ നാളുകള്‍ക്ക് ശേഷമാണ് ജൂഹിയെ ഇന്‍സ്റ്റയിലൂടെ പ്രേക്ഷകര്‍ കാണുന്നത്. ഇതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിട്ടുണ്ട്.
ഇതിനിടെ യൂ ട്യൂബ് വീഡിയോകളിലൂടെ ജൂഹി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഇതിലൂടെ തന്റെ കുഞ്ഞു വിശേഷം പോലും നടി പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ കുറച്ചുനാളുകളായി താരം ഇതില്‍ നിന്നും മാറി നില്‍ക്കുകയാണ്. പഠനത്തില്‍ ശ്രദ്ധകൊടുക്കേണ്ടതിനാലാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്നത് എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.
അതേസമയം ഉപ്പും മുളകും ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിന്റെ കാരണം ഇന്നും പ്രേക്ഷകര്‍ക്ക് വ്യക്തമായി അറിയില്ല. നിരവധി ആരാധകരുള്ള പരമ്പരയായിരുന്നു ഉപ്പും മുളകും . അതിനാല്‍ തന്നെ ഇത് സ്ക്രീനില്‍ കാണാതെ വന്നപ്പോഴും ആരാധകരും സംങ്കടത്തില്‍ ആയിരുന്നു. ഇതിനിടെ ഇനി പരമ്പരയുടെ തിരിച്ച് വരവ് ഉണ്ടാവില്ലെന്നും, ഉണ്ടാവും എന്നുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.