ഒരു കാലത്ത് മലയാള സിനിമയില്‍ തകര്‍ത്ത അഭിനയിച്ച നടിയാണ് ചാര്‍മ്മിള. ഉയരങ്ങളിലേക്ക് പറക്കവെയാണ് നടിയുടെ ജീവിതത്തില്‍ വലിയ തകര്‍ച്ച ഉണ്ടാവുന്നത്. അതോടെ ചാര്‍മ്മിളയുടെ സിനിമാ കരിയറും തകര്‍ന്നു. അഭിനയലോകത്ത് ഉണ്ടായിരുന്ന കാലം ഓര്‍ത്തിരിക്കാവുന്ന ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് നടി. ഇപ്പോള്‍ തന്റെ ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ചാണ് നടി മനസ് തുറക്കുന്നത്.
നമ്മള് നമ്മുടെ ഗുണത്തിന് വേണ്ടി മാത്രം ജീവിച്ചു പോകുന്നതില്‍ കാര്യമില്ല. ഒരു ഭാര്യ എന്ന നിലയ്ക്കും അമ്മ നിലയ്ക്കും നമ്മള് കുടുംബത്തെ നോക്കണം. മോന് ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുകയാണ്. ഇന്ന് അവന് അത് കട്ടാക്കും കാരണം ഇന്ന് ഞാന്‍ ഇവിടെ വന്നിട്ടുണ്ട്. ഞാന്‍ അവിടെ ആണെങ്കില്‍ ആ ഉത്തരവാദിത്വം എനിക്കാണ്. അമ്മയുടെ ഉത്തരവാദിത്വങ്ങള്‍ ഞാന്‍ ചെയ്യണം നടി പറയുന്നു.
വിവാഹ ശേഷം നാല് വര്‍ഷത്തോളം നടി സിനിമയില്‍ ഉണ്ടായിരുന്നില്ല. ഷാര്‍ജയിലേക്ക് പോയപ്പോഴാണ് അഭിനയവും കൈവിട്ട് പോയത്. ഭര്‍ത്താവ് അന്ന് അഭിനയിക്കേണ്ട എന്നു പറഞ്ഞു. അന്ന് അത് കേട്ടു എന്നാല്‍ ഇന്ന് ആ തീരുമാനം തെറ്റായി പോയെന്ന് മനസിലായി താരം പറയുന്നു. ഈ സമയത്ത് കുടുംബത്തെ കൂടി നോക്കണം അപ്പോള്‍ ഭര്‍ത്താവ് പറയുന്നതും അനുസരിക്കുകയായിരുന്നു വഴി. എന്നാല്‍ ഈ തീരുമാനം വലിയ നഷ്ടം ആയിരുന്നു. ഇതിനിടെ വന്ന ഒരുപിടി നായിക വേഷവും നഷ്ടപ്പെട്ടതായി ചാര്‍മ്മിള കൂട്ടിച്ചേര്‍ത്തു. ഇന്ന് താന്‍ പ്രണയത്തിന് എതിരാണെന്നും നടി വ്യക്തമാക്കി.
എന്നാല്‍ ഭര്‍ത്താവിന്റെ വാക്ക് കേട്ട് സ്വന്തം ഇഷ്ടം വേണ്ടെന്ന് വെച്ചതിന് പിന്നാലെ ചാര്‍മ്മിളയെ നിരവധി പേര് വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ അതിനുള്ള മറുപടിയും നടി പറയുകയാണ്. എനിക്ക് ഒരു പിന്തുണ വേണമായിരുന്നു. നമ്മള്‍ക്ക് ഒരു ആണ് പിന്തുണ വേണ്ട സാഹചര്യങ്ങള്‍ ഉണ്ട്. നമ്മള് ജീവിക്കുന്നത് ഇവിടെയാണ്. ഇവിടെ എനിക്ക് ജീവിക്കുന്നതില്‍ വിശ്വാസം ഇല്ല. എനിക്ക് സഹോദര•ാര്‍ ഉണ്ടായിരുന്നു എങ്കില്‍ ആ ടെന്‍ഷന്‍ ഇല്ലായിരുന്നു. പിന്നെ അച്ഛന് 2003 ല്‍ മരിച്ചു. കസിന്‍സ് അങ്ങിനെ ആരും ഇല്ല, അപ്പോള്‍ എനിക്ക് ഒരു മെയില്‍ സപ്പോര്‍ട്ട് ആവശ്യം ആയിരുന്നു. ഇപ്പോള്‍ മകന് വളര്‍ന്നു വന്നു, എനിക്ക് ഒരു വലിയ പിന്തുണയായാണ് ഇപ്പോള്‍ മകന്റെ അടുത്തുനിന്നും ലഭിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.