സിനിമാ താരങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാനും കുഞ്ഞുനാളിലെ ചിത്രങ്ങള്‍ കാണാനെല്ലാം ആരാധകര്‍ക്ക് വലിയ താല്ഡപര്യം ആണ്. പ്രത്യേകിച്ച് സിനിമയിലെത്തുന്നതിന് മുമ്പുള്ള ജീവിതത്തെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചുമെല്ലാ അറിയാനും. ചില താരങ്ങള്‍ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചും എത്താറുണ്ട്. ഇതില്‍ ചില മുഖം കണ്ടാല്‍ അത് ഏത് താരം ആണെന്ന് ആരാധകര്‍ ഒറ്റ നോട്ടത്തില്‍ പറയാറും ഉണ്ട്. കുട്ടിക്കാലത്തെ പോലെ വരച്ച് വെച്ചത് പോലെയുള്ള മുഖമുള്ള ഹീറോകളും നമ്മുടെ മലയാള സിനിമയില്‍ ഉണ്ട്. ഇപ്പോള്‍ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയനടി പങ്കുവച്ച ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. ചിലര്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആ പേര് വിളിച്ച് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ കണ്ടുപിടിക്കാന്‍ കുറച്ച് ആലോചിക്കേണ്ടി വന്നു. അത് മാറ്റാരുമല്ല പ്രേമം ചിത്രത്തിലൂടെ വന്ന് പ്രേക്ഷക മനസില്‍ ഇടം പിടിച്ച അനുപമ പരമേശ്വരനാണ്. ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ കൊടുത്ത സ്വീകാര്യത ചെറുതൊന്നുമായിരുന്നില്ല.
ഇപ്പോള്‍ കുട്ടിക്കാലത്ത് മുത്തശ്ശിയ്ക്കും അനിയനും ഒപ്പം നില്ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുകയാണ് കുഞ്ഞു അനുപമ. കൈക്കുഞ്ഞായ അനുജനെ മുത്തശ്ശി തന്റെ മടിയിലും വച്ചിട്ടുണ്ട്.
എന്റെ അച്ഛമ്മയുടെ കയ്യിലുള്ള ചെറുതിനെ നോക്കെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അനുപമ കുറിച്ചിരിക്കുന്നത്. ഒപ്പം താന്‍ പണ്ടേയൊരു ഹോട്ട് ചിക്ക് ആണെന്നും അനുപമ പറയുന്നുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന് താഴെ സിനിമാ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.
മേരി എന്ന കഥാപാത്രത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന താരം പിന്നീട് മറ്റു ഭാഷകളിലും അഭിനയിച്ചിരുന്നു. ഇതിനിടെ അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിച്ചിരുന്നു നടി. ദുല്‍ഖര്‍ സല്മാന് ആദ്യമായി നിര്‍മ്മിച്ച ‘മണിയറയിലെ അശോകന്’ എന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന് സഹസംവിധായികയായി പ്രവര്‍ത്തിച്ചിരുന്നു.
ഈയ്യടുത്തായി നടി അഭിനയിച്ച ഹ്രസ്വ ചിത്രമായ ഫ്രീഡം അറ്റ് മിഡ്നൈറ്റ് പുറത്തിറങ്ങിയിരുന്നു. ചിത്രം വിവാദമായതോടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.