മലയാള സിനിമയിലെ ശാലിനസുന്ദരി എന്ന് അറിയപ്പെടുന്ന നടിയാണ് അനു സിതാര. തനി നാടന്‍ വേഷം ഇന്നും അതുപോലെ കാത്തുസൂക്ഷിക്കുന്ന നടികൂടിയാണ് അനു സിതാര. വേഷം കൊണ്ടും ഭാവകൊണ്ടുമെല്ലാം അനുവിനെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ ഒരു നല്ല നര്ത്തകികൂടിയണ് അനു. സിനിമയ്ക്ക് പുറമെ ഓണ്‍ലൈന്‍ ക്ലാസ് വഴി നൃത്തം പഠിപ്പിക്കുകയും ചെയുന്നുണ്ട് നടി. താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലും ഷേയര് ചെയാറുണ്ട്. അനുവിന്റെ കുടുംബവും ഒരു കലാകുടുംബമാണ്. ഇതിന് ഉത്തമ ഉദാഹരണം ആണ് താരത്തിന്റെ അനിയത്തി അനു സൊനാര. സഹോദരി അനു സൊനാരയുടെ പാട്ടും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിയ്ക്കാറുണ്ട്.
തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശരീരഭാരം കുറച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി അനുസിത്താര. പോസ്റ്റ് പങ്കുവെച്ചാണ് നടി തന്റെ സന്തോഷ വാര്‍ത്ത അറിയിച്ചത്. ഒരുമാസം കൊണ്ട് ആറുകിലോ ആണ് അനു കുറച്ചത്. ഇനിയും കുറക്കാനുള്ള ശ്രമത്തിലാണ് താരം. അതേസമയം മുമ്പ് വണ്ണം കൂടിയതിന്റെ പേരില്‍ നടിക്ക് നേരെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിനെല്ലാം പ്രതികാരം ആയാണ് വണ്ണം കുറച്ചതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായി ദാവണി ചുറ്റിയുളള ചിത്രമാണ് നടി ഷേയര് ചെയ്തത്. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റിനൊപ്പം ചിത്രവും പങ്കുവെച്ചത്. നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് തന്നെ വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര പോസ്റ്റില്‍ പറയുന്നുണ്ട്.
എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണിയേട്ടനാണ് എന്നും ഉണ്ണിയേട്ടന് ഒരുപാട് നന്ദിയുണ്ടെന്നും അനു സിതാര ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി ആരാധകരാണ് അനു സിതാരയുടെ പുതിയ മാറ്റത്തെ പ്രകീര്‍ത്തിച്ച് കമന്റ് ബോക്സുകളിലെത്തുന്നത്.
നേരത്തെയും നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. എങ്ങനെയാണ് വണ്ണം ഇത്രപ്പെട്ടന്ന് കുറച്ചത് എന്ന് തന്നെയാണ് അധിക ആളുകള്‍ക്കും അറിയേണ്ടത്.