മോഹന്‍ലാലും ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയവും അടങ്ങുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. മോഹന്‍ലാല്‍ മറിയത്തെ കളിപ്പിക്കുന്നതും മറിയം കൗതുകത്തോടെ അദ്ദേഹത്തെ നോക്കുന്നതും ചിത്രത്തില്‍ കാണാം. മോഹന്‍ലാലിന്റെ ഫാന്‍സ് പേജിലൂടെ പുറത്തുവന്ന ചിത്രം ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലുംപ്പെട്ടിരുന്നു.
ഇപ്പോള്‍ ഇതേ ചിത്രം വെച്ച് വളച്ചൊടിച്ച് വാര്‍ത്തകൊടുത്ത ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടാണ് വൈറലാവുന്നത്. മകന് ദുല്‍ഖര്‍ സല്‍മാനും കൊച്ചു മകള്‍ മറിയത്തിനും ഒപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം എന്നാണ് ഇന്ത്യ ടുഡേ വാര്‍ത്തയില്‍ എഴുതിയിരിക്കുന്നത്. വാര്‍ത്തയും ചിത്രവും ശ്രദ്ധിക്കപ്പെട്ടതോടെ ഇന്ത്യ ടുഡേയ്ക്ക് നേരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. രോഷം ശക്തമായതോടെ വാര്‍ത്ത നീക്കം ചെയുകയും ചെയ്തു.
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയവും. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. കുഞ്ഞുമറിയത്തിന്റെ കുട്ടിക്കാലംതൊട്ടുള്ള ചിത്രവും ആരാധകര്‍ പിന്തുടരാറുണ്ട്. രക്ഷിതാക്കളെ പോലെ മറിയവും സിനിമാതാരങ്ങളുമായി നല്ല കൂട്ടാണ്. ഇടയ്ക്ക് താരങ്ങളോടൊപ്പം കുറുമ്പുക്കാട്ടുന്ന മറിയത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയയില്‍ എത്താറുണ്ട്.
മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എടുത്ത ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മമ്മൂട്ടിയുടെ കടവന്ത്രയിലെ പുതിയ വീട്ടില്‍ ലാലേട്ടന് അതിഥിയായി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്നാണ് സൂചന.
സിനിമാതാരങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത് പോലെ താരങ്ങളുടെ മക്കള്‍ക്കും അതേ സ്വീകരണമാണ് ആരാധകര്‍ കൊടുക്കാര്. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറാലാവാറുണ്ട്. കഴിഞ്ഞ ദിവസം നടന് പ്യത്ഥിരാജിന്റെ മകളുടെ ചിത്രവും ആഗ്രഹവുമെല്ലാം നിമഷനേരം കൊണ്ട് വൈറാലായിരുന്നു. അതിന് പിന്നാലെയാണ് ദുല്‍ഖറിന്റെ മകളുടെ കുറുമ്പുകളോടുള്ള ചിത്രവംു സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്.