ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതിയ ഏറ്റവും പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ദിലീഷ് പോത്തൻ, നിഷാ സാരംഗ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ധ്യാൻ പറയുന്ന ചില കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നു.
സ്വന്തം ജീവിതത്തിൽ നിന്നും ചികഞ്ഞെടുത്ത കാര്യങ്ങളാണ് ഇത് എന്നാണ് താരം പറയുന്നത്. താനൊക്കെ റിച്ച ഫാമിലി അല്ലേ. ഇത് മിഡിൽ ക്ലാസിലും താഴെ നിൽക്കുന്ന പാവപ്പെട്ട കുടുംബമാണ്. സ്വന്തം ജീവിതത്തിൽ നിന്നും ഉള്ള കാര്യങ്ങൾ ആണെന്ന് പറഞ്ഞല്ലോ എന്നും എന്തൊക്കെ കാര്യങ്ങളായിരുന്നു എന്ന ചോദ്യത്തിനും ആയിരുന്നു താരം ഈ രീതിയിൽ മറുപടി പറഞ്ഞത്.
ആ കഥാപാത്രത്തിന് ഒരുപാട് കഴിവുകളുള്ള അനിയൻ ഉണ്ട് എന്ന് താരം പറയുന്നു. പക്ഷേ തനിക്ക് യാതൊരു കഴിവും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20 22 വയസ്സ് വരെ രാവിലെ എഴുന്നേൽക്കും ചോറ് തിന്നിട്ട് വീണ്ടും ഉറങ്ങും എന്ന രീതിയിലായിരുന്നു. ചേട്ടന് ഇപ്പോഴും നമ്മളെ കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ല എന്ന് ധ്യാൻ പറയുന്നു.
അച്ഛനെയും ചേട്ടനെയും ഒക്കെ ഇൻറർവ്യൂ നാറ്റിച്ചു കൊണ്ടിരിക്കുകയാണല്ലോ എന്നാണ് ചിരിച്ചുകൊണ്ട് താരം പറയുന്നത്. മാത്യുവിനെ തനിക്ക് ഭയങ്കരമായ റിലേറ്റ് ചെയ്യാൻ പറ്റും എന്നും ധ്യാൻ കൂട്ടിച്ചേർത്തു. താരം പറഞ്ഞ കാര്യങ്ങൾ എന്തായാലും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.