എല്ലാവരും വീട്ടിലിരിക്കാൻ പറയുന്നുണ്ടെങ്കിലും പലരുടെയും പല വീടുകളുടേയും അവസ്ഥ വളരെ ദുഖകരമാണ്. ഭക്ഷണം തന്നെയാണ് പ്രധാന കാരണം. പക്ഷെ കഴിവതും പലരും സഹായവുമായി എത്തുന്നുണ്ട്. കോവിഡ് കാലത്തെ ലോക്ക് ഡൌണ്‍ നിലവില്‍ നില്‍ക്കെ പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ നടന് ബാലയെ സഹായിച്ച് കേരള പൊലീസ്.
പൊലീസിന്റെ മികച്ച സേവനത്തെ പ്രശംസിച്ചുകൊണ്ട് നടന് തന്റെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചു. ആശ്രമത്തില്‍ കഴിയുന്ന വയോധികര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിലാണ് ബാലയെ പൊലീസ് സഹായിച്ചത്. ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഒരു സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും സഹായത്തിനായെത്തിയെന്നും അവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
”ലോക്ക് ഡൌണ്‍ കാലത്തെ നിയമങ്ങള്‍ നമുക്കെല്ലാം അറിയാം. പക്ഷെ, പാവപ്പെട്ടവര്‍ എന്തു ചെയ്യും. എനിക്ക് മാമംഗലം ആശ്രമത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നിരുന്നു. അവരുടെ കയ്യില്‍ ഒന്നുമില്ല. എന്തുചെയ്യണമെന്നും അറിയില്ല. കേട്ടപ്പോള്‍ ഭയങ്കര സങ്കടമായി. ഞാന്‍ ഉടന്‍ തന്നെ സിഐ വിജയ് ശങ്കറിനെ വിളിച്ചു.
അവരെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന് ചോദിച്ചു. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസും എനിക്കൊപ്പം സഹായത്തിനായി എത്തി. ഇത്രയും പേര് വന്ന് സഹായിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. എല്ലാവര്ക്കും നന്ദി”, ബാല പറഞ്ഞു.
https://www.facebook.com/ActorBalaOfficial/videos/204158960892051/?t=125