ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കാത്തതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥന്റെ കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഹൂസ്റ്റണില്‍ 2014 ജനുവരി 30-നാണ് കൂട്ടക്കൊല നടന്നത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന കാരണം പൊലീസ് ഇപ്പോഴാണ് വെളിപ്പെടുത്തിയത്.
ഫാങ് ലു എന്ന 58കാരനാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ചൈനയിലേക്ക് പോയ ഫാങ് ലു പിന്നീട് ഹൂസ്റ്റണിലേക്ക് തിരികെയെത്തി. സെപ്റ്റംബര്‍ 11നാണ് ഇയാള്‍ പിടിയിലായത്. മേലുദ്യോഗസ്ഥനായ മായോ തന്നെ സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്തില്ല എന്നതായിരുന്നു കൂട്ടക്കൊലക്ക് കാരണം. താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗത്തിലേക്ക് മാറ്റാന്‍ ഫാങ് ആഗ്രഹിച്ചിരുന്നതായും മായോയോട് ഇതിന് വേണ്ടി ശുപാര്‍ശ ചെയ്യാനും ആവശ്യപ്പെട്ടു.
എന്നാല്‍, ഓഫിസിലെത്തിയ ഫാങ്ഷോയോട് മറ്റു ജീവനക്കാര്‍ മോശമായി പെരുമാറി. മായോ തന്നെക്കുറിച്ച് എന്തോ പറഞ്ഞെന്ന ധാരണയില്‍ ഇയാള്‍ മായോയുടെ കുടുംബത്തെ മുഴുവന്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. ഫാങിനെ ഒരിക്കലും അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാല്‍ അവിചാരിതമായി ഇയാള്‍ ഹൂസ്റ്റണില്‍ എത്തുകയായിരുന്നു. കാലിഫോര്‍ണിയ എയര്‍പോര്‍ട്ടില്‍ വച്ചാണ് ലുവിനെ അറസ്റ്റ് ചെയ്തത്.