വളരെ ദാരുണമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു കലഹത്തിനിടയിൽ വീട്ടമ്മയുടെ അടിയേറ്റ് ഇവരുടെ ഒപ്പം താമസിച്ചിരുന്ന ആൾ മരിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇരുവരും തമ്മിൽ കലഹം ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. രത്നാകരൻ എന്ന വ്യക്തിയാണ് ഇത്തരത്തിൽ മരണപ്പെട്ടത്. 57 വയസ്സ് ആണ് ഇദ്ദേഹത്തിന്റെ പ്രായം. ചിറ്റാർ കൊടുമുടി സ്വദേശി ആണ് ഇദ്ദേഹം.
ഈ സംഭവവുമായി ബന്ധപ്പെട്ട് അറ്റത്തോട് പടിഞ്ഞാറെ കോളനിയിൽ താമസിക്കുന്ന ശാന്ത എന്ന സ്ത്രീയെ ആണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 55 വയസ്സ് ആണ് ഇവരുടെ പ്രായം. പമ്പ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പതിനാലാം തീയതി രാത്രി പത്തരയോടെ ആണ് സംഭവം നടക്കുന്നത്.
ഒന്നര വർഷമായി ഇരുവരും ഒരുമിച്ച് ആയിരുന്നു താമസം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അട്ടക്കോട് ഓലിക്കൽ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഈ സ്ത്രീയുടെ ആദ്യത്തെ ഭർത്താവ് ആയിരുന്നു ചെല്ലപ്പൻ. ഇയാളുടെ മരണശേഷമാണ് സുധാകരൻ എന്ന ആൾക്കൊപ്പം ശാന്ത താമസിക്കാൻ തുടങ്ങിയത്. സുധാകരനും മരിച്ച ശേഷമാണ് രത്നാകരന് ഒപ്പം ഇവർ താമസിക്കുവാൻ തുടങ്ങിയത്.
ശാന്തയുടെ മകൾ ആയിട്ടുള്ള സന്ധ്യ, മരുമകനായ റെജി, ഇവരുടെ രണ്ടു കുട്ടികൾ എന്നിവരും ഈ വീട്ടിലാണ് താമസിക്കുന്നത്. ശാന്തയുമായി പിണങ്ങി രത്നാകരൻ വീട്ടിൽ നിന്നും പോയതായിരുന്നു. പിന്നീട് ഞായറാഴ്ച രാത്രി മാത്രമായിരുന്നു തിരിച്ചുവന്നത്. പിന്നീട് മദ്യപിച്ച് ശേഷം ഇരുവരും തമ്മിൽ വലിയ കലഹം ഉണ്ടാവുകയായിരുന്നു. വലിയ അസഭ്യവർഷവും ഉണ്ടായിരുന്നു.
ഇതിനിടയിൽ ആയിരുന്നു ശാന്ത രത്നാകരനെ ഉപദ്രവിച്ചത്. ഉടൻതന്നെ അടുത്തുള്ള മെഡിക്കൽ ഹെൽത്ത് സെൻററിൽ എത്തിച്ചുവെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർന്ന് ശാന്തയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രത്നാകരന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ഇതിനുശേഷമാണ് ശാന്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.