സിനിമാ താരങ്ങളെ കാണാനും അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനുമെല്ലാം ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇഷ്ടതാരങ്ങള്‍ തങ്ങളുടെ അടുത്തെങ്ങാന്‍ ഉണ്ടന്ന് അറിഞ്ഞാല്‍ ഒന്ന് കാണാന്‍ ശ്രമിക്കാറുണ്ട് ആരാധകര്‍ . ചിലര്‍ക്ക് സ്നേഹ പ്രകടനം ചിലപ്പോള്‍ അതിര് കടന്ന് പോവാറുണ്ട്. എത്ര നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അത് കടന്ന് താരങ്ങളുടെ അടുത്ത് എത്തുന്നവരും ഉണ്ട്.
ലോകത്ത് നിറയെ ആരാധകരുള്ള ബോളിവുഡ് താരമാണ് ദീപിക പദുക്കോണ്‍. താരം എവിടെ ചെന്നാലും ആരാധകര്‍ പിന്തുടര്ന്ന് കൊണ്ടെയിരിക്കും. ഇപ്പോള്‍ നടിയെ പിന്തുടര്ന്ന് കൊണ്ടിരുന്ന ഒരു സ്ത്രീ താരത്തിന്റെ ബാഗ് പിടിച്ച് വലിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ചാണ് നടിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായത്. ഭക്ഷണം കഴിക്കാനായി ഒരു റസ്റ്റോറന്റില്‍ കയറിയതായിരുന്നു ദീപിക. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ദീപികയെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും കുറെ പേര് എത്തിയിരുന്നു. എന്നാല്‍ എല്ലാവരോടും ചിരിച്ച് കൊണ്ടാണ് നടി നിന്നത്. ഇതിനിടെയാണ് ഒരു ലേഡി ദീപികയുടെ ബാഗില്‍ പിടിച്ച് വലിച്ചത്.
താരത്തിന്റെ കൂടെയുണ്ടായിരുന്നവര്‍ വളരെ കഷ്ടപ്പെട്ടാണ് നടിയുടെ ബാഗ് ആ സ്ത്രീയില്‍ നിന്നും തിരികെ വാങ്ങിയത്. പിന്നീട് ജനക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും വളരെ കഷ്ടപ്പെട്ട് ദീപികയെ കാറിലേക്ക് കയറ്റുകയായിരുന്നു. ഒരു ചുവന്ന നിറത്തിലുള്ള ബാഗാണ് സ്ത്രീ ദീപികയില്‍ നിന്നും പിടിച്ച് വലിച്ചത്
അതേസമയം ടിഷ്യു വില്‍ക്കുന്ന സ്ത്രീയാണ് താരത്തിന്റെ ബാഗില്‍ കയറിപ്പിടിച്ചത്. എന്നാല്‍ സ്ത്രീയുടെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. ഇതെിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുമ്പും ദീപിക ഇത്തരം സംഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. പലപ്പോഴും ആരാധന കൂടുമ്പോഴാണ് ഇത്തരക്കാര്‍ താരങ്ങളുടെ പുറകെ കൂടുന്നത്.