ആരും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചുവരവ് നടത്തി എല്ലാ ക്രിക്കറ്റ് ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക് ആരാധകരുടെ പ്രിയപ്പെട്ട ഡീകെ കരിയർ അവസാനിച്ചു എന്ന് കരുതിയ ഇടത്തു നിന്നാണ് ഇപ്പോൾ ഐപിഎല്ലിൽ കൂടി വമ്പൻ തിരിച്ചുവരവ് നടത്തിയത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ ആണ് ഇത്തവണ ഐ പിഎൽ ൽ ഡീകെ കളിച്ചത്. മികവുറ്റ പ്രകടനം കാരണം ഇന്ത്യൻ ടീമിൽ നിന്നും വിളി വന്നിരിക്കുകയാണ് താരത്തിന്. 2019ലേ ഏകദിന പരമ്പരയ്ക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യൻ ടീമിൻറെ ജേഴ്സി അണിയാൻ അവസരം ഒരുങ്ങുന്നത്. ഈ മാസം തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുളള ടി20 പരമ്പരയിൽ കളിക്കാൻ ദിനേഷ് കാർത്തിക്കും ടീമിൽ ഇടം നേടിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ജൂൺ ഒന്നിനായിരുന്നു താരത്തിന് മുപ്പത്തിയേഴാം പിറന്നാൾ. തൻറെ സംഭവബഹുലമായ ജീവിതകഥകൾ ആരാധകരുമായി പങ്കുവയ്ക്കാനും താരം മടിക്കാറില്ല. സോഷ്യൽ മീഡിയകളിലും വളരെ ആക്ടീവ് ആണ് താരം. മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം കൂടി ഡി കെയുടെ ജീവിതത്തിലുണ്ട്. എന്താണ് അത് എന്നല്ലേ, മറ്റൊന്നുമല്ല ഡീകെയുടെ ഭാര്യ തന്നെയാണ് അത്. മലയാളിയായ ദീപിക പള്ളിക്കൽ ആണ് താരത്തിൻ്റെ നിലവിലെ ഭാര്യ. ഇവരും ഒരു സ്പോർട്സ് താരം തന്നെയാണ്. ഇന്ത്യക്കായി സ്ക്വാഷ് ടീമിൽ കളിച്ച ആളാണ് ദീപിക പള്ളിക്കൽ. എന്നാൽ ഈ രംഗത്തേക്ക് ഇറങ്ങുന്നതിനു മുൻപ് മോഡലിങ്ങിലും ഇവർ ഒരു കൈ പരീക്ഷിച്ചിരുന്നു.
ഡി കെ യുടെ രണ്ടാമത്തെ ഭാര്യയാണ് ദീപിക പള്ളിക്കൽ. ആദ്യഭാര്യ മറ്റൊരു ക്രിക്കറ്റ് താരമായി പ്രണയത്തിൽ ആയതിനെ തുടർന്ന് ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു പിന്നീടാണ് ഡിപി യുടെ ജീവിതത്തിലേക്ക് കയറി ചെല്ലുന്നത്. രാജ്യത്തെ മികച്ച സ്ക്വാഷ് കളിക്കാരിൽ ഒരാളായ ദീപികയെ രാജ്യം പത്മശ്രീ അർജുന തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2021ൽ ഡീകെ- ഡീപി ദമ്പതിമാർക്ക് ഇരട്ട ആൺകുട്ടികളും പിറന്ന വിശേഷം സോഷ്യൽ മീഡിയയിൽ കൂടി അവർ തന്നെ പങ്കുവയ്ക്കുകയായിരുന്നു കബീർ സിയാൻ എന്നിങ്ങനെയാണ് അവരുടെ പേരുകൾ. കോട്ടയത്താണ് ദീപികയുടെ ജനനം.