കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോലിയെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യക്കായി വളരെ കുറച്ചു കളിക്കാര്‍ മാത്രമേ 100 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളൂ. ഈ നാഴികക്കല്ല് പിന്നിടുന്നതില്‍ കോലി തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നുണ്ട്. കോലിയുടെ നൂറാം ടെസ്റ്റിനായി മൊഹാലിയില്‍ എത്തുമെന്നും ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യക്കായി 11 കളിക്കാര്‍ മാത്രമാണ് ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ തികച്ചിട്ടുള്ളത്. വെള്ളിയാഴ്ച മൊഹാലിയില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റ്.
ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വിരാട് കോലി നടത്തയി വാര്‍ത്താസമ്മേളനത്തില്‍ ഗാംഗുലിക്കെതിരെ പരോക്ഷമായി നടത്തിയ പരാമര്‍ശങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിനിടെ കോലിയെ വാനോളം പുകഴ്ത്തി നഗാംഗുലി രംഗത്തെത്തിയത് ഇരുവരും തമ്മില്‍ മഞ്ഞുരുകുന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടുണ്ട്.