ഒരു കാലത്ത് ബാലതാരമായി മിനി സ്ക്രീനില്‍ തിളങ്ങി നിന്ന നടിയാണ് ഡിംപിള്‍ റോസ്. ഇപ്പോള്‍ മിനിസ്ക്രീനില്‍ താരം അത്ര സജീവം അല്ലെങ്കിലും മലയാള മിനി സ്ക്രീന്‍ ആരാധകരുടെ മനസ്സില്‍ വലിയ സ്ഥാനമാണ് ഡിംപിള്‍ റോസിന്റേത്. കുട്ടിത്തം തുളുമ്പുന്ന മുഖത്തിനും ചിരിക്കും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഡിംപിള്‍ തീര്‍ത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു.
എന്നാല്‍ ഒരിക്കലും അഭിനയം മടുത്തത് കൊണ്ടല്ല മാറിനില്‍ക്കുന്നതെന്നും പഠിത്തം പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കിലാണ് താനെന്നും റോസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ചില ഫോട്ടോകള്‍ ഷേയര് ചെയ്ത് ഡിംപിള്‍ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാവാറുണ്ട്. ഇപ്പോള്‍ തന്റെ അമ്മയ്ക്ക് സുന്ദരമായ പിറന്നാള്‍ ആശംസകള്‍ നല്കി രംഗത്തെത്തിയിരിക്കുകയാണ് താരം. അമ്മയുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് റോസ് ആശംസ അറിയിച്ചത്.
‘നല്ലത് ചെയ്താല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് തനിക്ക് മനസിലാക്കി തന്നത് അമ്മയാണ് ,ചെറിയൊരു ചിരിയ്ക്ക് പോലും ആരുടെയെങ്കിലും ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവ് സമ്മാനിച്ചത് അമ്മയാണ് എന്നും ജീവിതത്തില്‍ എത്രത്തോളം വിനയാന്വിതയായി കഴിയണമെന്നതടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി തന്നതിന് നന്ദി’ ഡിംപിള്‍ കുറിച്ചു. ചിത്രത്തിന് താഴെ ആശംസപ്രവാഹവുമായി നരവധി പേര് എത്തി.
https://www.facebook.com/dimple.rose.144/posts/10225253407020785