National

പതിനൊന്ന് മക്കളും 30 ഏക്കര്‍ സ്ഥലവും; ആഹാരത്തിന് വകയില്ല; ദയാവധത്തിന് അനുമതി തേടി 75കാരി

ദയാവധത്തിന് അനുമതി തേടി കര്‍ണാടകയില്‍ നിന്നുള്ള 75കാരി. പുട്ടവ്വ സ്വദേശിനി ഹനമന്തപ്പയാണ് ദയാവധം തേടി രാഷ്ട്രപതിക്കുള്ള ഹര്‍ജി ഹാവേരി ജില്ലാ കമ്മിഷണര്‍ക്ക് കൈമാറിയത്. ജില്ലാ കമ്മിഷണര്‍ സഞ്ജയ ഷെട്ടന്നവറയ്ക്ക് മുമ്പാകെയാണ് ദയാവധത്തിനായി അപേക്ഷ നല്‍കിയത്. പതിനൊന്ന് മക്കളാണ് ഹനമന്തപ്പയ്ക്ക്. മുപ്പതേക്കര്‍ സ്ഥലവുമുണ്ട്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലെന്നാണ് ഇവര്‍ പറയുന്നത്.

- Advertisement -

റാണിബെന്നൂര്‍ രംഗനാഥനഗര സ്വദേശിനിയാണ് ഹനമന്തപ്പ. ജില്ലാ ഭരണ ഓഫിസിനു മുന്നില്‍ ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ട് നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് അവര്‍ ദുരിത ജീവിതം പറഞ്ഞത്. അയല്‍ക്കാരുടെ കരുണയിലാണ് താന്‍ ജീവിക്കുന്നതെന്ന് അവര്‍ വെളിപ്പെടുത്തി.

ഏഴ് ആണ്‍ മക്കളും നാല് പെണ്‍മക്കളുമുണ്ട്. പക്ഷേ, രോഗിയായ എന്നെ സംരക്ഷിക്കാന്‍ ആരുമില്ല. 30 ഏക്കറും ഫ്‌ളാറ്റും ഉള്‍പ്പെടെ 7 വീടുകളുണ്ടായിട്ടും അതിന്റെയൊന്നും വരുമാനത്തിന്റെ പങ്ക് നല്‍കാന്‍ മക്കള്‍ തയാറല്ല. അയല്‍ക്കാര്‍ ആഹാരം നല്‍കുന്നതു കൊണ്ടാണു പട്ടിണിയില്ലാതെ കഴിയുന്നത്. ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ സഹിക്കാനാകുന്നില്ല. മരണമല്ലാതെ മറ്റുമാര്‍ഗമില്ലെന്നും അവര്‍ രാഷ്ട്രപതിക്കുള്ള ഹര്‍ജിയില്‍ പറയുന്നു.

Rathi VK

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

12 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

12 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

13 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

13 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

13 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

14 hours ago