ദയാവധത്തിന് അനുമതി തേടി കര്‍ണാടകയില്‍ നിന്നുള്ള 75കാരി. പുട്ടവ്വ സ്വദേശിനി ഹനമന്തപ്പയാണ് ദയാവധം തേടി രാഷ്ട്രപതിക്കുള്ള ഹര്‍ജി ഹാവേരി ജില്ലാ കമ്മിഷണര്‍ക്ക് കൈമാറിയത്. ജില്ലാ കമ്മിഷണര്‍ സഞ്ജയ ഷെട്ടന്നവറയ്ക്ക് മുമ്പാകെയാണ് ദയാവധത്തിനായി അപേക്ഷ നല്‍കിയത്. പതിനൊന്ന് മക്കളാണ് ഹനമന്തപ്പയ്ക്ക്. മുപ്പതേക്കര്‍ സ്ഥലവുമുണ്ട്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലെന്നാണ് ഇവര്‍ പറയുന്നത്.
റാണിബെന്നൂര്‍ രംഗനാഥനഗര സ്വദേശിനിയാണ് ഹനമന്തപ്പ. ജില്ലാ ഭരണ ഓഫിസിനു മുന്നില്‍ ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ട് നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് അവര്‍ ദുരിത ജീവിതം പറഞ്ഞത്. അയല്‍ക്കാരുടെ കരുണയിലാണ് താന്‍ ജീവിക്കുന്നതെന്ന് അവര്‍ വെളിപ്പെടുത്തി.
ഏഴ് ആണ് മക്കളും നാല് പെണ്മക്കളുമുണ്ട്. പക്ഷേ, രോഗിയായ എന്നെ സംരക്ഷിക്കാന്‍ ആരുമില്ല. 30 ഏക്കറും ഫ്ളാറ്റും ഉള്‍പ്പെടെ 7 വീടുകളുണ്ടായിട്ടും അതിന്റെയൊന്നും വരുമാനത്തിന്റെ പങ്ക് നല്കാന് മക്കള്‍ തയാറല്ല. അയല്‍ക്കാര്‍ ആഹാരം നല്കുന്നതു കൊണ്ടാണു പട്ടിണിയില്ലാതെ കഴിയുന്നത്. ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ സഹിക്കാനാകുന്നില്ല. മരണമല്ലാതെ മറ്റുമാര്‍ഗമില്ലെന്നും അവര്‍ രാഷ്ട്രപതിക്കുള്ള ഹര്‍ജിയില്‍ പറയുന്നു.