പ്രായം വെറും നമ്പറാണെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് ആഗ്രഹവും സാധിച്ചെടുക്കാമെന്നും തെളിയിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിനിയായ നാഗരത്നമ്മ. അറുപത്തിരണ്ടാം വയസില്‍ നാഗരത്നമ്മ സിമ്പിളായി കീഴടക്കിയത് അഗസ്ത്യാര്‍കൂടമാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് നാഗരത്നമ്മ ട്രെക്കിംഗ് ടീമിനൊപ്പം അഗസ്ത്യാര്‍കൂടം കീഴടക്കിയത്. മകനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഇവര്‍ കേരളത്തിലെത്തിയത്. സാരിയുടുത്ത് കയറില്‍ തൂങ്ങിയാണ് 1,868 മീറ്റര്‍ ഉയരമുള്ള അഗസ്ത്യമല നാഗരത്നമ കയറിയത്. ട്രെക്കിംഗും യാത്രകളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് നാഗരത്നമ്മ. കുടുംബത്തിന് വേണ്ടി ജീവിച്ചതിനാലാണ് ഇത്രയും നാള് ആഗ്രഹത്തിന് പിന്നാലെ പോകാതിരുന്നതെന്ന് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നുണ്ട്.
കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിംഗ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യാര്‍കൂടം. പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണിവിടം. അഗസ്ത്യമല ട്രെക്കിംഗിന് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്.
View this post on Instagram