മണിപ്പൂരില്‍ അഞ്ച് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഏഴ് പേരില്‍ അഞ്ച് പേരാണ് ബിജെപിയുടെ ഭാഗമായത്. മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു ഇന്ന് പിന്‍വലിക്കാന്‍ ഇരിക്കെയാണ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. മണിപ്പൂരില്‍ നടക്കുന്ന ജെഡിയു യോഗത്തിന് ശേഷമാകും നടപടി.
അറുപത് സീറ്റുള്ള മണിപ്പൂര്‍ നിയമസഭയില്‍ 55 പേരുടെ പിന്തുണയാണ് ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാരിനുള്ളത്. ജെഡിയുവിന് ഏഴ് സീറ്റാണുള്ളത്. അതുകൊണ്ട് തന്നെ ജെഡിയു പിന്തുണ പിന്‍വലിച്ചാലും 48 പേര് ബിരന്‍ സിംഗിന് ഒപ്പമുണ്ടാവും. ഇത് കേവല ഭൂരിപക്ഷത്തിനും മുകളിലാണ്. 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കഴിഞ്ഞവര്‍ഷം മണിപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജെഡിയു ബിജെപിക്ക് ഒപ്പമുണ്ടായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജെഡിയുവിന്റെ ഏഴ് എംഎല്‍എമാര്‍ ബിരന്‍ സിംഗ് സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയായിരുന്നു.