പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകി കൊണ്ടാണ് ബിഗ്ബോസിന്റെ പുതിയ പ്രോമോ വന്നത്.പവര്‍ ടീം നടത്തുന്ന ഹോട്ടല്‍ എന്ന കണ്‍സെപ്റ്റിലാണ് മത്സരം. അതിലെ വിവിധ പണിക്കാരായി മറ്റ് ടീമുകളും എത്തും. തുടര്‍ന്ന് അതിഥികളായി എത്തുന്നവരില്‍ നിന്ന് ലഭിക്കുന്ന പൊയന്റിന്റെ അടിസ്ഥാനത്തില്‍ ഒരു ടീം ജയിക്കും. ഇവര്‍ പവര്‍ ടീമുമായി അടുത്ത ആഴ്ചയിലേ പവര്‍ ടീം ആകുവാന്‍ മത്സരിക്കും.
ഇതേ സമയം ആദ്യ സീസണിലെ വിജയി സാബുമോന് ബിബി ഹോട്ടല്‍ ടാസ്കില് പുറത്തുനിന്നുള്ള ചലഞ്ചറായി എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. അതിന്റെ പ്രമോ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. കാറിന്റെ ഹോണടി ശബ്ദം കേള്‍ക്കുമ്പോള്‍ അതിഥിയെത്തും എന്ന് ബിഗ് ബോസ് പറയുന്നുണ്ട്. ഈ സമയത്താണ് സാബു എത്തുന്നതായി പ്രമോയില്‍ കാണിക്കുന്നത്.
ആദ്യ സീസണില്‍ വിജയിയായ സാബു അതിന് ശേഷം ആദ്യമായാണ് ബിഗ് ബോസില്‍ എത്തിയത്. അതേ സമയം ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ നിന്നുള്ള മറ്റൊരു സ്റ്റാര്‍ മത്സരാര്‍ത്ഥിയും ബിബി ഹോട്ടല്‍ ടാസ്കില് അതിഥിയായി എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. നടി ശ്വേത മേനോന് ആണ് ബിബി ഹോട്ടലില്‍ അതിഥിയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് ബിബി സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ശ്വേത ബിഗ് ബോസ് മലയാളം സീസണ് 6ലെ പ്രധാന മത്സരാര്‍ത്ഥിയായണ് എത്തിയത്. എന്നാല്‍ ചില ആഴ്ചകള്‍ക്കപ്പുറം നിലനില്ക്കാന് താരത്തിന് ആയിരുന്നില്ല. മത്സരത്തിന്റെ സ്വഭാവം അന്ന് മനസിലാക്കാന്‍ സാധിച്ചില്ലെന്ന് ശ്വേത പിന്നീട് അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.