Technology

ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ, ഉടന്‍ ഡിലീറ്റ് ചെയ്യുക

പണം നഷ്ടപ്പെടുത്തുന്ന ആപ്പുകളെക്കുറിച്ച് മുന്‍പും കേട്ടിട്ടുണ്ടാകും. മുന്നറിയിപ്പിനെ തുടര്‍ന്ന് അവ പലതും ഡിലീറ്റ് ചെയ്തിട്ടുമുണ്ടാകും. ഇപ്പോഴിതാ അത്തരത്തിലൊരു മുന്നറിയിപ്പാണ് വന്നിരിക്കുന്നത്. അപകടകാരിയായ 35 ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാനാണ് നിര്‍ദേശം.വാള്‍സ് ലൈറ്റ് – വാള്‍പേപ്പേഴ്‌സ് പാക്ക്, ബിഗ് ഇമോജി – കീബോര്‍ഡ് -100കെ , ഗ്രാന്‍ഡ് വാള്‍പേപ്പേഴ്‌സ് -3ഡി ബാക്ക്‌ഡ്രോപ്പ്‌സ് ഉള്‍പ്പെടെയുള്ള 35 ഓളം ആപ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ്. ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പണം നഷ്ടപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

- Advertisement -

ആപ്പുകളില്‍ മാല്‍വെയറുകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നാല് ആപ്പുകള്‍ ഡിലീറ്റും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 35 ആന്‍ഡ്രോയിഡ് ആപ്പുകള്‍ കൂടി നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇവയില്‍ മാല്‍വെയര്‍ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്പും അവശേഷിപ്പിക്കാതെ, തെളിവുകള്‍ പോലും ബാക്കിവയ്ക്കാതെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും.

പേരുമാറ്റിയും ഐക്കണ്‍ മാറ്റിയും തങ്ങളുടെ സാന്നിധ്യം ഹൈഡ് ചെയ്യാന്‍ ഇത്തരം ആപ്പുകള്‍ക്ക് കഴിയും. പരസ്യങ്ങളിലൂടെയാണ് ഇവര്‍ പണം നഷ്ടപ്പെടുത്തുന്നത്. പരസ്യത്തില്‍ ഉപയോക്താവ് ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ അനുവാദം കൂടാതെ ഫോണില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം ഇവ പണവും ചോര്‍ത്തുകയാണ് ചെയ്യുന്നത്. ഇത്തരം ആപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് വിദഗ്ധര്‍ പറയുന്നു.

Rathi VK

Recent Posts

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

4 mins ago

പ്രഭുദേവ ചതിച്ചു, ആയിരക്കണക്കിന് പിഞ്ചുകുട്ടികൾ പൊരി വെയിലത്ത് നരകിച്ചു, ഒടുവിൽ ക്ഷമാപണം നടത്തി താരം തടിയൂരി, നിലയ്ക്കാത്ത ചീത്തവിളികളുമായി കുട്ടികളുടെ രക്ഷിതാക്കൾ, സംഭവം ഇങ്ങനെ

ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞദിവസം ചെന്നൈയിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഒരു നൃത്ത പരിപാടി ആയിരുന്നു സംഘടിപ്പിച്ചിരുന്നത്.…

1 hour ago

സിനിമ മേഖലയിൽ അപ്രതീക്ഷിത വിയോഗം, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

അപ്രതീക്ഷിതമായ ഒരു വിയോഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തമിഴ് സിനിമ മേഖലയിൽ നിന്നുമാണ് ഈ വിയോഗം ഉണ്ടായിരിക്കുന്നത്. തമിഴകത്തിന്റെ പ്രിയ ഗായികമാരിൽ…

2 hours ago

ബാഹുബലി വീണ്ടും വരുന്നു, എന്നാൽ ഇത്തവണ സിനിമയായിട്ടല്ല, ഒരുക്കുന്നത് രാജമൗലി തന്നെ, മെയ് 19ന് റിലീസ്

ഇന്ത്യൻ സിനിമാ ചരിത്രത്തെ തന്നെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് ബാഹുബലി. രണ്ട് പാർട്ട് ആയിട്ടാണ് ചിത്രം ഒരുങ്ങിയത്. 2015…

2 hours ago

അടുക്കള ലീഗെന്ന് പറഞ്ഞത് മറന്നിട്ടില്ല.കമ്മ്യൂണിസ്റ്റുകൾക്കും ഈ പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടുകൊടുത്തു.ഇസ്ലാമിക ഫെമിനിസം പ്രചരിപ്പിക്കാതിരിക്കട്ടെ

മുൻ ഹരിത നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. വിവാദം പാർട്ടിക്ക് ഉണ്ടാക്കിയ…

4 hours ago