Film News

ബാഹുബലി വീണ്ടും വരുന്നു, എന്നാൽ ഇത്തവണ സിനിമയായിട്ടല്ല, ഒരുക്കുന്നത് രാജമൗലി തന്നെ, മെയ് 19ന് റിലീസ്

ഇന്ത്യൻ സിനിമാ ചരിത്രത്തെ തന്നെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് ബാഹുബലി. രണ്ട് പാർട്ട് ആയിട്ടാണ് ചിത്രം ഒരുങ്ങിയത്. 2015 വർഷത്തിലും 2017 വർഷത്തിലും ആയിരുന്നു ഈ രണ്ടു സിനിമകളും റിലീസ് ചെയ്തത്. വലിയ ആരാധക വൃന്ദം തന്നെയുണ്ട് ഈ രണ്ടു സിനിമകൾക്കും. ഇപ്പോൾ ആരാധകർക്ക് എല്ലാം ഒരു സന്തോഷവാർത്ത വന്നെത്തുകയാണ്. ബാഹുബലി വീണ്ടും വരികയാണ്. എന്നാൽ ഇത്തവണ സിനിമയായിട്ടല്ല എന്ന് മാത്രം.

- Advertisement -

ബാഹുബലി കഥയെ അടിസ്ഥാനമാക്കി ബാഹുബലി – ക്രൗൺ ഓഫ് ബ്ലഡ് എന്ന പേരിൽ ആണ് ആനിമേറ്റഡ് സീരീസ് പുറത്തുവരുന്നത്. ഇതിൻറെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. സംവിധായകൻ എസ് എസ് രാജമൗലി ആണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് ആവേശം ഇരട്ടിയാണ്.

മഹിഷ്മതി എന്ന സാങ്കല്പിക സാമ്രാജ്യത്തിൽ ആണ് ഈ കഥ നടക്കുന്നത്. രണ്ട് സഹോദരന്മാർ തമ്മിൽ അധികാരത്തിനു വേണ്ടിയുള്ള യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ആയിരുന്നു ബാഹുബലി സിനിമ കഥ പറഞ്ഞത്. പ്രഭാസ് ആയിരുന്നു ബാഹുബലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. റാണ ദഗുബാട്ടി ആയിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം സത്യരാജ്, രമ്യ കൃഷ്ണൻ എന്നിവരാണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയുടെ കഥ നടക്കുന്നതിനും മുൻപ് നടന്ന കഥകളാണ് ആനിമേറ്റഡ് സീരീസിൽ ഉണ്ടാവുക എന്നാണ് അറിയാൻ സാധിക്കുന്നത്. ട്രെയിലർ സൂചിപ്പിക്കുന്നത് പ്രകാരം മഹീഷ്മതി സിംഹാസനത്തെ പുതിയ ഭീഷണികളിൽ നിന്നും സംരക്ഷിക്കുവാൻ ബാഹുബലിയും ഭല്ലാല ദേവയും കൈകോർക്കുന്നത് ആയിട്ടാണ് കാണിക്കുന്നത്. രക്തദേവൻ എന്നറിയപ്പെടുന്ന പുതിയ വില്ലനും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൻറെ നിർമ്മാതാവും ക്രിയേറ്ററും രാജമൗലി തന്നെയാണ്. അതുകൊണ്ടുതന്നെ സിനിമയിലെ മറ്റു കഥാപാത്രങ്ങളായ ശിവകാമി, കട്ടപ്പ എന്നിവർ ഇതിലും ഉണ്ട്. മെയ് 17 മുതൽ ആയിരിക്കും ഈ സീരീസ് പുറത്തുവരുന്നത്. ഹോട്ട്സ്റ്റാർ വഴിയായിരിക്കും സീരീസ് പുറത്തുവരുന്നത്. ബാഹുബലിയുടെ ലോകം വളരെ വിശാലമാണ് എന്നും നൂറുകണക്കിന് കഥകൾ അതിൽ ഉണ്ട് എന്നും അതിലൊന്ന് മാത്രമാണ് ഇത് എന്നുമാണ് പ്രോജക്ടിനെ കുറിച്ച് രാജമൗലി പറഞ്ഞിരിക്കുന്നത്.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

5 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

6 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

6 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

7 hours ago